വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിെൻറ കാമ്പയിൻ വിവരങ്ങൾ ഒൗദ്യോഗിക സുരക്ഷ ഏജൻസിയായ എഫ്.ബി.െഎ ചോർത്തിയതായ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. യു.എസ് നീതിന്യായ വകുപ്പാണ് പ്രസിഡൻറ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിച്ചത്. ദുരുദ്ദേശ്യത്തോടെ ആരെങ്കിലും വിവരങ്ങൾ ചോർത്തുകയോ ആരെയെങ്കിലും നിരീക്ഷിക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ഡെപ്യൂട്ടി അറ്റോണി ജനറൽ റോഡ് റോസൻസ്റ്റീൻ പ്രസ്താവനയിൽ പറഞ്ഞു.
മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ സംശയത്തിെൻറ നിഴലിലാക്കിയാണ് ട്രംപ് കഴിഞ്ഞദിവസം അന്വേഷണത്തിന് ആവശ്യമുന്നയിച്ചത്. ഒബാമ സർക്കാറിലെ ആരെങ്കിലും തെൻറ കാമ്പയിൻ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നാണ് ട്രംപിെൻറ ആവശ്യം. ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യൻ ഇടപെടൽ നടന്നതായ ആരോപണത്തിൽ നിലവിൽ സ്പെഷൽ കോൺസൽ റോബർട്ട് മ്യൂല്ലറിെൻറ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇൗ അന്വേഷണത്തിനെതിരെ കഴിഞ്ഞദിവസങ്ങളിൽ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തെൻറ രാഷ്ട്രീയ ലക്ഷ്യങ്ങളോട് വിരോധമുള്ളതിനാലാണ് എഫ്.ബി.െഎ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ടുപോകുന്നതെന്നാണ് ഇദ്ദേഹത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.