വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിെൻറ ധനസമാഹരണ പരിപാടി നിർത്തിവെക്കണമെന്ന് ന്യൂയോർക് അറ്റോർണി ജനറൽ. ട്രംപ് ഫൗണ്ടേഷെൻറ രജസ്ട്രേഷനിൽ പിഴവുണ്ടെന്നാണ് അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
വിവിധ കോണുകളിൽനിന്ന് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ശക്തമാകുന്നത് അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കൻ പാർട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രസിഡൻറ് സ്ഥാനാർഥികളുടെ സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് നികുതി വിവരങ്ങൾ പുറത്തു വിടണമെന്ന് ഹിലരി ക്ലിൻറൺ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് 1995 കാലയളവിൽ ട്രംപ് വരുമാനത്തിൽ 900 മില്യൺ ഡോളർ കടമായി എഴുതിച്ചേർത്തെന്ന ആരോപണമുയർന്നത്. ഇത് അസാധാരണമായ കണക്കാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇത്രയും തുക കടമായി കാണിക്കുക വഴി 18 കൊല്ലം ഫെഡറൽ ഇൻകംടാക്സ് നൽകുന്നതിൽ നിന്ന് ട്രംപ് ഒഴിവായെന്ന വാദവുമായി ന്യൂയോർക് സർവകലാശാലയിലെ നികുതികാര്യ ഡാനിയേൽ ഷെവീേറാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.