വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാനസികപ്രശ്നങ്ങൾ നേരിടുന്നയാളല്ലെന്ന് വൈറ്റ്ഹൗസ് ഡോക്ടറുടെ സാക്ഷ്യം. ആഗോള സമൂഹത്തെ പ്രതിസന്ധിയിലാക്കി നിരന്തരം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന ട്രംപിെൻറ മേനാനില ശരിയല്ലെന്ന് നേരേത്ത ചില മനഃശാസ്ത്രജ്ഞർ ആരോപിച്ചിരുന്നു. ഇത് തള്ളിയാണ് ഡോ. റോണി ജാക്സൺ പ്രസിഡൻറിെൻറ പ്രഥമ മെഡിക്കൽ പരിശോധനഫലം പുറത്തുവിട്ടത്.
കൊഴുപ്പ് കൂടുതലുള്ള ഫ്രൈഡ് ചിക്കൻ, ഹംബർഗർ, സ്റ്റീക് തുടങ്ങിയവയോട് കൂടുതൽ ഇഷ്ടം പുലർത്തുന്ന ട്രംപിന് പക്ഷേ, തടി കൂടുതലാണെന്നും ചുരുങ്ങിയത് 10-15 പൗണ്ട് (4.5-6.8 കിലോ) കുറക്കണമെന്നും നിർദേശമുണ്ട്. അധികാരത്തിലിരിക്കെ പ്രസിഡൻറുമാർക്ക് മുമ്പും പരിശോധന നടക്കാറുണ്ട്. നേരേത്ത സമാന പരിശോധനക്കു വിധേയനായ റീഗണിന് അൽഷൈമേഴ്സ് ബാധ പിന്നീട് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.