റഷ്യൻ ബന്ധമുള്ള 200 അക്കൗണ്ടുകൾ കണ്ടെത്തിയെന്ന് യു.എസിനോട് ട്വിറ്റർ 

ന്യൂയോർക്ക്: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന് സംശയിക്കുന്ന 200 അക്കൗണ്ടുകൾ കണ്ടെത്തിയതായി ട്വിറ്റർ യു.എസ് കോൺഗ്രസിനെ അറിയിച്ചു. ഇവ റഷ്യൻ ബന്ധമുള്ളവയാണെന്നും അവക്കെതിരെ നടപടിയെടുത്തുവെന്നും ട്വിറ്റർ അറിയിച്ചു. 

ഇതിന് പുറമേ ഈ അക്കൗണ്ടുകളിൽ നിന്ന് 179 ലിങ്കുകളാണ് കണ്ടെത്തിയത്. ഇവ ട്വിറ്റർ നിയമം ലംഘിക്കുന്നതിനാൽ വേണ്ട നടപടി സ്വീകരിച്ചതായും  ട്വിറ്റർ അറിയിച്ചിട്ടുണ്ട്.  

2016 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് ഹിലരി വിരുദ്ധ വാർത്തകൾ ഈ അക്കൗണ്ടുകൾ വഴി പ്രചരിച്ചിരുന്നുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക് നേരത്തെ തന്നെ ഇത്തരം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തിരുന്നു. 

Tags:    
News Summary - Twitter tells U.S. Congress it took action against 200 Russia-linked accounts-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.