യുനൈറ്റഡ് നേഷൻസ്: ലോകത്തെ ആണവായുധമുക്തമാക്കാൻ ലക്ഷ്യമിട്ട് യു.എൻ പ്രഖ്യാപിച്ച ആണവായുധ നിരോധന കരാറിന് നീണ്ട കാത്തിരിപ്പിനൊടുവിൽ അംഗീകാരം. മാസങ്ങളെടുത്ത സംഭാഷണങ്ങൾക്കൊടുവിൽ ആണവശക്തികളുടെ കടുത്ത എതിർപ്പ് മറികടന്നാണ് 122 അംഗങ്ങളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് അന്താരാഷ്ട്ര കരാറിന് അംഗീകാരം നൽകിയത്. ആണവശക്തികളായ യു.എസ്, ചൈന, ഇസ്രായേൽ, പാകിസ്താൻ, റഷ്യ, ബ്രിട്ടൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും നേരേത്ത ഇതുസംബന്ധിച്ച ചർച്ചകൾ ബഹിഷ്കരിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ആണവശേഷിയുള്ള രാജ്യമായ നെതർലൻഡ്സ് മാത്രമാണ് പെങ്കടുത്തത്. നെതർലൻഡ്സ് എതിർത്ത് വോട്ടു ചെയ്തിട്ടുമുണ്ട്. മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് കരാർ പാസായത്.
അടുത്ത 20 വർഷത്തിനകം ലോകത്ത് സമ്പൂർണ ആണവ നിരായുധീകരണം ലക്ഷ്യമിട്ടാണ് യു.എൻ ആദ്യമായി നിയമംമൂലം നടപ്പാക്കാനാവുന്ന കരാർ അവതരിപ്പിച്ചത്. ഇതുപ്രകാരം കരാറിെൻറ ഭാഗമാകുന്ന രാജ്യങ്ങൾക്ക് ആണവായുധം വികസിപ്പിക്കാനോ പരീക്ഷിക്കാനോ നിർമിക്കാനോ കൈവശംവെക്കാനോ അനുവാദമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.