ഇസ്രയേലിനെ വിമർശിച്ച്​ യു.എൻ മനുഷ്യാവകാശ സമിതിയുടെ പ്രമേയം

ജനീവ: കിഴക്കന്‍ ഖുദ്‌സ് അടക്കമുള്ള വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ അതിക്രമങ്ങളെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ പ്രമേയം. അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ 30 രാഷ്ട്രങ്ങള്‍ അനുകൂലിക്കുകയും രണ്ട് രാഷ്ട്രങ്ങള്‍ എതിര്‍ക്കുകയും ചെയ്തപ്പോള്‍ 15 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നാല് പ്രമേയങ്ങൾക്കാണ് യു.എന്നിൽ അംഗീകാരം ലഭിച്ചത്.

ജൂലാന്‍ കുന്നിലും വെസ്റ്റ്ബാങ്കിലും  ഇസ്രയേല്‍ അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്ന പ്രമേയത്തെ 36 രാഷ്ട്രങ്ങള്‍ അനുകൂലിച്ചപ്പോൾ രണ്ട് രാഷ്ട്രങ്ങള്‍ എതിര്‍ക്കുകയും ഒമ്പത് രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

ഫലസ്തീനികളുടെ സ്വയംനിര്‍ണയാവകാശത്തെ പിന്തുണക്കുന്ന പ്രമേയത്തെ  43 രാഷ്ട്രങ്ങള്‍ അനുകൂലിച്ചപ്പോള്‍ രണ്ട് രാഷ്ട്രങ്ങള്‍ എതിര്‍ക്കുകയും മറ്റ് രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

അതേസമയം വിവിധ രാജ്യങ്ങളെ സമീപിച്ച് പ്രസ്തുത പ്രമേയങ്ങളെ പരാജയപ്പെടുത്താന്‍ ഇസ്രയേലും അമേരിക്കയും ശ്രമിച്ചിരുന്നു. യു.എൻ മനുഷ്യാവകാശ സമിതി ഇസ്രയേലിനെതിരെ പക്ഷപാതിത്വം കാണിക്കുകയാണെന്നും   ഇൗ നിലയിൽ മനുഷ്യാവാകാശ സമിതിയില്‍ തുടരാനാവില്ലെന്നും നേരത്തെ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

 

 

 

Tags:    
News Summary - UN criticizes Israel for expanding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.