യുനൈറ്റഡ് നേഷൻസ്: 2050ഒാടെ ലോക ജനസംഖ്യ 980 കോടിയിൽ എത്തുമെന്ന് യു.എൻ റിപ്പോർട്ട്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന പട്ടികയിൽ ചൈനയെ പിന്തള്ളി ഏഴുവർഷത്തിനുള്ളിൽ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുമെന്നും യു.എൻ പറയുന്നു. യു.എൻ ഡിപ്പാർട്മെൻറ് ഒാഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് ആണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
ഇന്ത്യ, നൈജീരിയ, കോംഗോ, പാകിസ്താൻ, ഇത്യോപ്യ, താൻസനിയ, യു.എസ്, ഉഗാണ്ട, ഇന്തോനേഷ്യ എന്നിങ്ങനെയാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള ഭാവി രാജ്യങ്ങളുടെ നിര. ഇൗ രാജ്യങ്ങൾ ആയിരിക്കും മൊത്തം വളർച്ചനിരക്കിലേക്ക് കൂടുതലും സംഭാവന ചെയ്യുക.
2030 ഒാടെ 860 കോടിയും 2050 ഒാടെ 980 േകാടിയും 2100 ഒാടെ 1120കോടിയും ആയിരിക്കും മൊത്തം ജനസംഖ്യയെന്നും യു.എൻ കണക്കുകൾ പറയുന്നു.
ഇപ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായ യു.എസിനെ പിന്തള്ളി നൈജീരിയ ആ സ്ഥാനം ൈകയടക്കുമെന്നതാണ് റിപ്പോർട്ടിലെ ശ്രദ്ധേയമായ മറ്റൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.