അലപ്പോ ഒഴിപ്പിക്കല്‍ യുദ്ധക്കുറ്റമെന്ന് യു.എന്‍ പാനല്‍

യുനൈറ്റഡ് നേഷന്‍സ്: സിറിയന്‍ സൈന്യത്തിന്‍െറ മാസങ്ങള്‍ നീണ്ട ഉപരോധത്തിനും ബോംബാക്രമണത്തിനുംശേഷം നടന്ന കിഴക്കന്‍ അലപ്പോ ഒഴിപ്പിക്കല്‍ യുദ്ധക്കുറ്റമെന്ന് യു.എന്‍ പാനല്‍. ‘‘അലപ്പോ യുദ്ധത്തില്‍ സൈന്യവും വിമതരും ഒരുപോലെ കുറ്റക്കാരാണ്. കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെ സൈന്യം റഷ്യന്‍ പിന്തുണയോടെ കിഴക്കന്‍ അലപ്പോ പിടിച്ചെടുക്കുന്നതുവരെ ദിവസേന വ്യോമാക്രമണങ്ങള്‍ നടത്തി. വീടുകളും അനാഥശാലകളും ആശുപത്രികളും സ്കൂളുകളും അവര്‍ ബോംബിട്ടു തകര്‍ത്തു. സിറിയന്‍ സൈന്യത്തിന്‍െറ മനപ്പൂര്‍വമുള്ള വ്യോമാക്രമണത്തില്‍ യു.എന്‍ ദൗത്യസംഘത്തിലെ 14 പേര്‍ കൊല്ലപ്പെട്ട സംഭവമുള്‍പ്പെടെ അലപ്പോ യുദ്ധത്തില്‍ ഇരുവിഭാഗവും നടത്തിയത് യുദ്ധക്കുറ്റമാണ്’’ -പാനല്‍ ചെയര്‍മാന്‍ പൗലോ പിന്‍ഹീറോ മാധ്യമങ്ങളോടു പറഞ്ഞു. നിരോധിത ആയുധങ്ങളുപയോഗിച്ച് നൂറുകണക്കിന് സിവിലിയന്മാരെ കൊലപ്പെടുത്തി. മേഖലയില്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെയാണ് വിമതരും മറ്റ് സിവിലിയന്മാരും ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായത്.

Tags:    
News Summary - UN says Syrian rebel shelling of Kurds 'a war crime'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.