സിറിയയിലെ വെടിനിർത്തലി​നെ സ്വാഗതം ചെയ്​ത്​ ​െഎക്യരാഷ്​ട്രസഭ

ന്യൂയോർക്ക്​:   റഷ്യയുടെയും തുർക്കിയുടെയും സിറിയൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്​ത്​ ​െഎക്യരാഷ്​ട്ര സഭ. കരാർ സംബന്ധിച്ച്​ യു.എൻ സെക്യൂരിറ്റി കൗണസിലിൽ പ്രമേയം പാസാക്കി.

വിഷയത്തിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളെയും പ്രമേയം സ്വാഗതം ​െചയ്​തു. കസാഖിസ്​ഥാൻ തലസ്​ഥാനത്ത്​ അടുത്ത മാസമാണ്​ സമാധാന ചർച്ചകൾ നടക്കുന്നത്​.

ശനിയാഴ്​ച രാത്രയാണ്​ ​പ്രമേയം പാസാക്കിയത്​. എത്രയും പെ​െട്ടന്ന്​ സിറിയിൽ സമാധാനം സ്​ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി സിറിയയിൽ നടന്ന ആക്രമണങ്ങളിൽ ലക്ഷകണക്കിന്​ ആളുകളാണ്​ കൊല്ലപ്പെട്ടത്​. സിറിയയിൽ സമാധാനം സ്​ഥാപിക്കാനുള്ള യു.എൻ ഇടപെടലുകളെ റഷ്യൻ അംബാസിഡർ വിറ്റ്​ലി ചർക്കിൻ സ്വാഗതം ചെയ്​തു.

 

Tags:    
News Summary - UN Security Council adopts resolution supporting Syria ceasefire, peace talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.