യുനൈറ്റഡ് േനഷൻസ്: ഉത്തര കൊറിയക്കെതിരെ കടുത്ത നടപടികളുമായി യു.എൻ. ഉത്തര കൊറിയയുടെ എണ്ണ ഇറക്കുമതിയുൾപ്പെടെ നിയന്ത്രിക്കുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ പ്രമേയം യു.എൻ രക്ഷാസമിതി െഎകകണ്ഠ്യേന പാസാക്കി. ഉത്തര കൊറിയയുമായി വ്യാപാരബന്ധം പുലർത്തുന്ന ചൈനയും റഷ്യയും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
ലോകത്തിന് വേണ്ടത് മരണമല്ല, സമാധാനമാണെന്ന് വോ െട്ടടുപ്പിലൂടെ തെളിഞ്ഞതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. യു.എസാണ് പ്രമേയത്തിെൻറ കരട് രക്ഷാസമിതിയിൽ അവതരിപ്പിച്ചത്. പ്രമേയത്തെ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് സ്വാഗതംചെയ്തു. പെട്രോളിയം, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ കയറ്റുമതി 90 ശതമാനം വരെ വെട്ടിക്കുറക്കുകയാണ് ലക്ഷ്യം. യു.എസിനെ സംഹരിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തെ തുടർന്നാണ് യു.എൻ ഉപരോധം കടുപ്പിച്ചത്. കഴിഞ്ഞ നവംബർ 19നാണ് ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചത്. ‘
‘ഉത്തര കൊറിയയിലെ ജനങ്ങൾ പട്ടിണി കിടക്കുകയാണ്, അവരുടെ സൈനികർ നിരന്തരമായി കൂറുമാറുന്നു, ഇൗ സാഹചര്യത്തിലും അതിശക്തനാണെന്ന നാട്യത്തിൽ കഴിയുന്ന ഭരണാധികാരി കിം ജോങ് ഉൻ നിരന്തരം മിസൈൽ പരീക്ഷണങ്ങൾ തുടരുകയാണ്. ആ രാജ്യത്തെ ഒറ്റപ്പെടുത്താനും അവരുടെ ഭീഷണിക്കു മറുപടിയുമായാണ് പ്രമേയം അവതരിപ്പിച്ചത്’’ -യു.എന്നിലെ യു.എസ് നയതന്ത്രപ്രതിനിധി നിക്കി ഹാലി വ്യക്തമാക്കി. പെട്രോളിയം ഉൽപന്നങ്ങളാണ് ഉത്തര കൊറിയയുടെ പ്രധാന വരുമാന ഉറവിടം. ഉൽപന്നങ്ങളുടെ കയറ്റുമതി കുറക്കുക വഴി മിസൈൽ പരീക്ഷണങ്ങൾ തടയാനാണ് യു.എൻ ലക്ഷ്യംവെക്കുന്നത്. ഉത്തര കൊറിയയുടെ ഭക്ഷ്യ ഉൽപന്നങ്ങളുടെയും യന്ത്ര-വ്യവസായിക ഉപകരണങ്ങളുടെയും കയറ്റുമതിയും യു.എൻ നിരോധിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ഉത്തര കൊറിയൻ പൗരന്മാരെ രണ്ടു വർഷത്തിനകം തിരിച്ചയക്കുക, ആണവ പരീക്ഷണങ്ങളിൽ ഏർപ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തുക, എണ്ണ, കൽക്കരി തുടങ്ങിയ ഉൽപന്നങ്ങളുമായി ഉത്തര കൊറിയയിലേക്കും തിരിച്ചും പോകുന്ന കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് പ്രമേയത്തിലെ മറ്റു നിർദേശങ്ങൾ. കിം ജോങ് ഉന്നിെൻറ സ്വത്തുക്കൾ മരവിപ്പിക്കാനും എണ്ണ കയറ്റുമതി പൂർണമായി നിരോധിക്കാനുമാണ് ട്രംപ് ഭരണകൂടം യു.എന്നിൽ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.