പട്ടിണി വന്‍ മാനുഷിക ദുരന്തമായി –യു.എന്‍ 

യുനൈറ്റഡ് നേഷന്‍സ്: യമന്‍, ദക്ഷിണ സുഡാന്‍, സോമാലിയ,  നൈജീരിയ എന്നീ രാജ്യങ്ങളില്‍ പട്ടിണിയും ക്ഷാമവും ഏറ്റവും വലിയ മാനുഷിക ദുരന്തമായി മാറിയിരിക്കുന്നുവെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി സ്റ്റീഫന്‍ ഒബ്രീന്‍. 1945ല്‍ ഐക്യരാഷ്ട്ര സഭ രൂപവത്കരിച്ചതിനു ശേഷം ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്. 

ഈ നാലു രാജ്യങ്ങളില്‍നിന്നായി രണ്ടു കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്‍െറ പിടിയിലാണ്. ലോകം ഒത്തൊരുമിച്ച് ഈ മാനുഷിക ദുരന്തത്തിന് പരിഹാരം കണ്ടില്ളെങ്കില്‍ ആളുകള്‍ ഒന്നടങ്കം പട്ടിണികിടന്നു മരിക്കുന്നതിന് നാം സാക്ഷിയാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.  മാനുഷിക  ദുരന്തമൊഴിവാക്കാന്‍ ഈ രാജ്യങ്ങളിലേക്ക് അടിയന്തരമായി ദുരിതാശ്വാസ സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ജൂലൈയോടുകൂടി 440 കോടി ഡോളര്‍ സഹായമാണ് അടിയന്തരമായി വേണ്ടത്. ഈ രാജ്യങ്ങളിലെ കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. 
ലോകത്തിന്‍െറ ശ്രദ്ധ പതിഞ്ഞില്ളെങ്കില്‍ 14 ലക്ഷം കുട്ടികള്‍ പട്ടിണികിടന്നു മരിക്കുമെന്ന് യുനിസെഫ് മുന്നറിയിപ്പു നല്‍കിയിരുന്നു. അഞ്ചു വയസ്സിനു താഴെയുള്ള 30 ശതമാനം കുട്ടികള്‍ പട്ടിണിയില്‍ കഴിയുകയാണ്. യമനില്‍ മൂന്നിലൊന്നു ജനവിഭാഗവും സഹായം തേടുന്നവരാണ്. 

70 ലക്ഷത്തിലേറെ പേര്‍ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. നാളെയെങ്ങനെ ഭക്ഷണം കിട്ടുമെന്നറിയാതെയാണ് അവര്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്.  ഈ നാലു രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് ഒബ്രീന്‍ കാര്യങ്ങള്‍ വിശകലനം ചെയ്തത്. ഈ രാജ്യങ്ങളിലെ ദുരന്തങ്ങള്‍ മനുഷ്യ നിര്‍മിതമാണെന്നും അദ്ദേഹം വിലയിരുത്തി. ആഭ്യന്തരസംഘര്‍ഷത്തിന്‍െറ വക്താക്കള്‍തന്നെയാണ് പട്ടിണിയുടെയും കാരണക്കാര്‍. 

ദക്ഷിണ സുഡാനില്‍ 75 ലക്ഷം ജനങ്ങള്‍ സഹായം തേടുകയാണ്. 10 ലക്ഷത്തിലേറെ കുട്ടികള്‍ ഭക്ഷണം ലഭിക്കാതെ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്്.  സോമാലിയയില്‍ ആകെ ജനസംഖ്യയുടെ പകുതിയിലേറെ പേരും കൊടുംദാരിദ്ര്യത്തിന്‍െറ പിടിയിലാണ്.

Tags:    
News Summary - un

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.