ഹഖാനി, ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നിവയെ ഭീകരസംഘടനകളായി പരിഗണിക്കണമെന്ന് ഇന്ത്യ

യുനൈറ്റ് നേഷന്‍സ്: താലിബാന്‍, ഹഖാനി ശൃംഖല, അല്‍ഖാഇദ, ദാഇശ്, ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്,  എന്നീ സംഘടനകളെ ഭീകരസംഘടനകളായി പരിഗണിക്കണമെന്ന് ഇന്ത്യ. അഫ്ഗാനിസ്താനില്‍ നിലവിലുള്ള അവസ്ഥ സംബന്ധിച്ച് നടത്തിയ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് ആവശ്യം മുന്നോട്ടുവെച്ചത്.

വിദേശ പിന്തുണയോടെ ഭീകരസംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളും അതിര്‍ത്തി തകര്‍ക്കങ്ങളിലെ ജയവും വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധികള്‍ ഭീതിദമായ കാലത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

 ഭീകരവാദികള്‍ക്ക് വിദേശത്തുനിന്ന് പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നതായാണ് കാണുന്നത്.  യു.എന്‍ തുടങ്ങിവെച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മറ്റ് ഉത്തരവുകളും കൃത്യമായി നടപ്പിലായിട്ടില്ളെന്ന് അക്ബറുദ്ദീന്‍ വിമര്‍ശിച്ചു.  

Tags:    
News Summary - un

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.