സ്വവർഗരതി: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് യു.എൻ എയിഡ്സ്

ജനീവ: സ്വവർഗരതി കുറ്റകരമല്ലെന്ന​ ഇന്ത്യൻ സുപ്രീംകോടതിയുടെ സുപ്രധാന വിധി സ്വാഗതം ചെയ്ത് രാജ്യാന്തര ഏജൻസിയായ യു.എൻ എയിഡ്സ്. ‍യു.എൻ എയിഡ്സ് (യുനൈറ്റഡ് നേഷൻസ് പ്രോഗ്രാം ഒാൺ എച്ച്.െഎ.വി/എയിഡ്സ്) ആണ് വിധി സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇന്ത്യൻ സുപ്രീംകോടതിയുടെ വിധി വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും ഈ വിധി മാതൃകയായി പിന്തുടർന്ന് സ്വവർഗരതി ക്രിമിനൽ കുറ്റമാക്കിയ നടപടി മറ്റ് രാജ്യങ്ങൾ പിൻവലിക്കണമെന്നും യു.എൻ എയിഡ്സ് ആവശ്യപ്പെട്ടു.

സ്വവർഗാനുരാഗികളുടെ അഭിമാനം ഉയർത്തുന്ന ദിവസമാണ്. ആഘോഷിക്കേണ്ട ദിനമാണിത്. സ്വവര്‍ഗാനുരാഗികൾ, ഉഭയലിംഗക്കാർ, ഭിന്നലിംഗക്കാർ എന്നിവരുടെ ബഹുമാനവും അന്തസ്സും തിരിച്ചു കിട്ടിയ ദിനമാണെന്നും യു.എൻ എയിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ സിഡ്ബി പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകർ, സംഘടനകൾ, സാമൂഹിക സംഘങ്ങൾ തുടങ്ങിയവർ ഈ അനീതിക്കെതിരെ പോരാടി‍യെന്നും മൈക്കിൾ സിഡ്ബി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലെന്ന്​ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ്​ വിധി പുറപ്പെടുവിച്ചത്​. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പ്​ കോടതി റദ്ദാക്കി. 157 വർഷത്തിന്​ ശേഷമാണ്​ ചരിത്ര വിധിയിലുടെ വകുപ്പ്​ റദ്ദാക്കുന്നത്​.

Tags:    
News Summary - UNAIDS welcomes Supreme Court decision on IPC 377 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.