വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധം മുറുകി. 3400 കോടി ഡോളറിെൻറ ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ചുമത്താനുള്ള യു.എസ് തീരുമാനം പ്രാബല്യത്തിൽവന്നു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് തീരുവ ചുമത്താനുള്ള നീക്കം പ്രാബല്യത്തിലായത്. യു.എസിെൻറ തീരുമാനത്തിന് അതേ നാണയത്തിൽ ചൈനയും തിരിച്ചടിച്ചു. യു.എസിെൻറ ചെമ്മീൻ, സോയാബീൻ, ഇലക്ട്രിക് കാർ തുടങ്ങി 3400 കോടി ഡോളറിെൻറ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതിവർധനയും പ്രാബല്യത്തിലായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക ചരിത്രത്തിലെ ഏറ്റവു വലിയ വ്യാപാരയുദ്ധമാണിതെന്നാണ് ചൈന വിശേഷിപ്പിച്ചത്. 545 യു.എസ് ഉൽപന്നങ്ങൾക്കാണ് അധികതീരുവ ചുമത്താൻ ചൈന തീരുമാനിച്ചത്.
അമേരിക്ക ഫസ്റ്റ്
അമേരിക്കൻ തൊഴിലുകൾ തിരിച്ചുപിടിക്കാനും ചൈനയുടെ അനധികൃത വ്യാപാരം തടയാനുമാണ് തീരുവ വർധിപ്പിച്ചതെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ന്യായീകരണം. എന്നാൽ, ലോകം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാൻ ഇത് ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. യു.എസിനെ കബളിപ്പിച്ചാണ് ചൈന വ്യാപാരം നടത്തുന്നതെന്ന് ട്രംപ് ആരോപിച്ചിരുന്നു. വൈകാതെ, 1600 കോടി ഡോളറിെൻറ ചൈനീസ ്ഉൽപന്നങ്ങൾക്കു കൂടി അധികതീരുവ ചുമത്താനുള്ള നീക്കത്തിലാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
കൂടാതെ, 20,000 കോടി ഡോളറിെൻറ ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്താനും നീക്കമുണ്ടെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞവർഷം 50,600 കോടി ഡോളറിെൻറ ഉൽപന്നങ്ങളാണ് ചൈനയിൽനിന്ന് യു.എസിലെത്തിയത്്്. തീരുവ ചുമത്തിയ തീരുമാനം ഏഷ്യൻ ഒാഹരി വിപണികളിലും പ്രതിഫലിച്ചു. ഹോേങ്കാങ്, ഷാങ്ഹായി വിപണികളിൽ ഇടിവു രേഖപ്പെടുത്തിയപ്പോൾ, ടോക്യോ വിപണിയിൽ നേരിയ വർധനയുണ്ടായി.
2018 ഫെബ്രുവരി 16നാണ് ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് യു.എസ് വ്യാപാരമന്ത്രാലയം പ്രഖ്യാപിച്ചത്. മാർച്ച് 22ന് 300 കോടി ഡോളറിെൻറ യു.എസ് ഉൽപന്നങ്ങൾക്ക് അധികതീരുവ ചുമത്തുെമന്ന് ചൈനയും തിരിച്ചടിച്ചു.
യൂറോപ്പുമായി ചങ്ങാത്തം കൂടാൻ ചൈന
അതിനിടെ, യൂറോപ്യന്‍ യൂനിയനെ കൂട്ടുപിടിച്ച് യു.എസിനെ സമ്മര്‍ദത്തിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ചൈന.
ചൈനീസ് വിപണിയില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ചൈന.
വ്യാപാരയുദ്ധം തുടരുന്നത് ചൈനീസ് കറന്‍സിയായ യുവാെൻറ മൂല്യം കുറച്ചിരുന്നു. ജൂലൈ 16 മുതല്‍ 17 വരെ ബെയ്ജിങ്ങില്‍ നടക്കുന്ന സീനോ- യൂറോപ്യന്‍ ഉച്ചകോടിയാണ് ചൈന പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. യു.എസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യന്‍ വിപണിയെയും സാരമായി ബാധിച്ചിരുന്നു.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് കഴിഞ്ഞദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. മെക്സികോ, കാനഡ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്കും ട്രംപ് അധികചുങ്കം ഏർപ്പെടുത്തിയിരുന്നു. തീരുമാനം പിൻവലിക്കാൻ ട്രംപ് തയാറാകാതിരുന്നത് യൂറോപ്യൻ യൂനിയൻ നേതാക്കളെ ചൊടിപ്പിച്ചു. ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ട്രംപ് ഒറ്റപ്പെടുന്നതും ലോകം കണ്ടു.
ചൈനയും
ഇറാനും ലക്ഷ്യം
വ്യാപാരയുദ്ധത്തിൽ പ്രധാനമായും ചൈന, ഇറാന് രാജ്യങ്ങളെയാണ് ട്രംപ് ഉന്നംവെക്കുന്നത്. കഴിഞ്ഞദിവസം ഇറാനില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.