ജറൂസലം: ഫലസ്തീനുവേണ്ടിയുള്ള ജറൂസലമിലെ യു.എസ് കോൺസുലേറ്റ് പൂട്ടി. ഇതുവഴി ഫല സ്തീൻ നയതന്ത്രബന്ധം തരംതാഴ്ത്തുകയും ചെയ്തു.
ഫലസ്തീൻ കോൺസുലേറ്റ് പ്രവർത്തനത്തെ ഇസ്രായേൽ എംബസിയിൽ ലയിപ്പിച്ചിട്ടുമുണ്ട്. ജറൂസലമിലെ കോൺസുലേറ്റ് ദശകങ്ങളായി ഫലസ്തീനുവേണ്ടിയുള്ള എംബസിയെന്ന മട്ടിലാണ് പ്രവർത്തിച്ചുവന്നിരുന്നത്.
ഇസ്രായേൽ എംബസിയിലേക്ക് ഇതു ലയിപ്പിക്കുകവഴി വിവാദ നയതന്ത്രജ്ഞനും അമേരിക്കയുടെ ഇസ്രായേൽ സ്ഥാനപതിയുമായ ഡേവിഡ് ഫ്രീഡ്മാെൻറ നിയന്ത്രണത്തിലേക്ക് ഫലസ്തീൻ ദൗത്യവും വരുകയാണ്. വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുള്ള ഫ്രീഡ്മാൻ ഫലസ്തീനികൾക്ക് അനഭിമതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.