ന്യൂയോർക്: അഗ്രോകെമിക്കല്‍ ഭീമന്മാരായ മൊണ്സാേൻറാക്ക് 28.9 കോടി ഡോളർ ( ഏകദേശം 1996 കോടി രൂപ) പിഴ. കമ്പനി നിർമിച്ച കളനാശിനിയിലെ ഗ്ലൈഫോസേറ്റ് മൂലം അർബുദം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡെവൈന്‍ ജോണ്സണ് എന്ന 46കാരൻ നല്കിയ കേസിലാണ് നടപടി.ഗ്ലൈഫോസേറ്റ് എന്ന രാസവസ്തു അർബുദത്തിനു കാരണമാകുമെന്ന് ആരോപിച്ചുകൊണ്ടുള്ള ആദ്യ കേസാണിത്. യു.എസിലുടനീളം 5000ത്തോളം കേസുകള്‍ മൊണ്സാേൻറാക്കെതിരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2014ലാണ് ജോണ്സണ് നോണ്‍-ഹോഡ്ഗ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. കാലിഫോര്‍ണിയയിലെ സ്കൂള്‍ തോട്ടപരിപാലകനായ ഇദ്ദേഹം പതിവായി റേജര്പ്രോയെന്ന കളനാശിനി ഉപയോഗിക്കാറുണ്ടെന്നെന്നാണ് അഭിഭാഷകന് വാദിച്ചത്. ഡിസൈനിലെ പിഴവിനും ഉൽപന്നത്തിെൻറ ദോഷഫലം സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നതിലുണ്ടായ വീഴ്ചക്കും കമ്പനി ഉത്തരവാദിയാണെന്നു കണ്ടാണ് കോടതി നടപടി.
പിഴ തുകയില്‍ 3.9 കോടി ഡോളര്‍ ജോണ്സണ് നഷ്ടപരിഹാരമായി നല്‍കാനും 25 കോടി ഡോളര്‍ കമ്പനിക്ക് ശിക്ഷയായും ഇടാക്കാനാണ് കോടതി നിര്‍ദേശിച്ചത്. കുറ്റം നിഷേധിച്ച മൊണ്സാേൻറാ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു.
കോടതിക്കു തെറ്റുപറ്റിയെന്നാണ് വിധിക്കു ശേഷം മൊണ്സാേൻറാ വൈസ് പ്രസിഡൻറ് സ്കോട്ട് പാര്ട്രിജ് പ്രതികരിച്ചത്. ഗ്ലൈഫോസേറ്റ് അർബുദമുണ്ടാക്കില്ലെന്നതിന് 800ലേറെ ശാസ്ത്രീയ പഠനങ്ങളുടെ തെളിവുണ്ട്. ആ വസ്തുതയെ ഇന്നത്തെ തീരുമാനത്തിന് നിഷേധിക്കാനാവില്ല. ജോണ്സണ് അർബുദം വന്നത് ഗ്ലൈഫോസേറ്റ് മൂലമല്ലെന്നാണ് കമ്പനിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.