വാഷിങ്ടൺ: യു.എസ് ഡെപ്യൂട്ടി അറ്റോണി ജനറല്‍ റോഡ് റോസെൻസ്റ്റീന്‍ രാജിവെച്ചു. അധികാ രമുപയോഗിച്ച് മേയ് 11 വരെ ജോലിയില്‍ തുടരാമെന്നും പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിന് അയച് ച കത്തില്‍ വ്യക്തമാക്കി. ഈ അവസരം നല്‍കിയതില്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ളതായി രുന്നു കത്ത്. രാജിക്കു കാരണം വ്യക്തമല്ല. എന്നാല്‍, ജനുവരിയിൽതന്നെ താന്‍ രാജിവെക്കുന്നതായി ട്രംപിനെ റൊസെൻസ്റ്റീന് അറിയിച്ചിരുന്നതായി സി.എൻ.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
വില്യം ബാർ അറ്റോണി ജനറലായി ചുമതലയേറ്റ ഫെബ്രുവരിയിൽ രാജിക്കൊരുങ്ങിയതാണ് റോസെൻസ്റ്റീൻ. യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കുന്ന റോബർട്ട് മുള്ളറുടെ അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തുനിൽക്കാനായിരുന്നു ബാറിെൻറ നിർദേശം.
മുള്ളറെ അന്വേഷണത്തിനായി നിയോഗിച്ചത് റോസെൻസ്റ്റീൻ ആയിരുന്നു. ജെഫ്രി റോസൻ ആയിരിക്കും റോസൻസ്റ്റീെൻറ പിൻഗാമി. റൊസെൻസ്റ്റീന്കൂടി രാജിവെക്കുന്നതോടെ ട്രംപ് ഭരണകൂടത്തില്‍നിന്ന് പടിയിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. യു.എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി കേസ്റ്റണ് നീല്‍സണ്‍, ആഭ്യന്തര സെക്രട്ടറി റയാന് സിങ്കേ, ഐക്യരാഷ്ട്രസഭയിലെ യു.എസ് സ്ഥാനപതി നിക്കി ഹാലി, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, പെൻറഗണ്‍ ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ കെവിന് സ്വീനേ തുടങ്ങിയവരാണ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ രാജിവെച്ചതും പദവിയിൽനിന്ന് പുറത്താക്കപ്പെട്ടതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.