വാഷിങ്ടൺ: െഎക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ഏജൻസിക്ക് (യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി-യു.എൻ.ആർ.ഡബ്ല്യു.എ) നൽകുന്ന സാമ്പത്തിക സഹായം യു.എസ് അവസാനിപ്പിച്ചു. ഏജൻസി പരാജയമാണെന്നു കാണിച്ചാണ് നടപടി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറാണ് സഹായം നിർത്തിയതായി അറിയിച്ചത്. നടപടി യു.എൻ പ്രമേയങ്ങളെ വെല്ലുവിളിക്കുന്നതും അതിക്രമവുമാണെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ വക്താവ് നബീൽ അബു റുദൈന പ്രതികരിച്ചു.
ഇസ്രായേൽ അധിനിവിഷ്ട പ്രദേശങ്ങളിലെ യു.എൻ.ആര്.ഡബ്ല്യുവിെൻറ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് യു.എസ് കുറച്ചിരുന്നു. തുടർന്ന് യു.എസ് സാമ്പത്തിക സഹായം നിര്‍ത്തിയാല്‍ അഭയാർഥികളുടെ ജീവിതം പ്രതിസന്ധിയിലാവുമെന്ന് സംഘടന മുന്നറിയിപ്പും നല്കി.
1948ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ സ്വന്തം ഭൂമിയിൽനിന്ന് കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികളെ സഹായിക്കാനാണ് 1949ൽ യു.എൻ.ആർ.ഡബ്ല്യു.എ രൂപവത്കരിച്ചത്. നിലവിൽ ഗസ്സ, വെസ്റ്റ്ബാങ്ക്, സിറിയ, ജോർഡൻ, ലബനാൻ എന്നിവിടങ്ങളിലെ 50 ലക്ഷത്തിലേറെ അഭയാർഥികൾക്ക് സഹായം നൽകിവരുന്നു. യു.എസാണ് സംഘടനക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം (2016ൽ 36.8 കോടി ഡോളർ) നൽകുന്നത്.
ജനുവരിയിൽ ആറുകോടി ഡോളർ നൽകുമെന്ന് ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്തു. എന്നാൽ, 6.5 കോടി ഡോളർ കൂടി നൽകാനിരുന്നത് റദ്ദാക്കി. നിരവധി വിഷയങ്ങളിൽ യു.എൻ സന്നദ്ധ സംഘടനയുമായും ഫലസ്തീൻ അധികൃതരുമായും യു.എസ് അഭിപ്രായഭിന്നത തുടരുകയാണ്.
ഫലസ്തീനിെൻറ പുനരധിവാസത്തിനായി വലിയൊരു സംഖ്യ നൽകിയിട്ടും അംഗീകാരമോ ബഹുമാനമോ ലഭിക്കുന്നില്ലെന്ന് മുമ്പ് ട്രംപ് പരാതിപ്പെട്ടിരുന്നു. ഇസ്രായേലുമായി അനുരഞ്ജനത്തിന് തയാറായില്ലെങ്കിലും ഫലസ്തീനു നൽകുന്ന സഹായം റദ്ദാക്കുമെന്നും ഒരുവേള ഭീഷണിപ്പെടുത്തുകയുമുണ്ടായി.
ഫലസ്തീനികൾക്ക് യു.എസ് സഹായം നൽകുന്നതിന് ഇസ്രായേലും എതിരാണ്. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിെൻറ നടപടികളെ ന്യായീകരിക്കുന്നതിന് തെളിവാണ് യു.എസിെൻറ പ്രവൃത്തിയെന്ന് ഫലസ്തീൻ അംബാസഡർ ഹൊസം സൊംലോട്ട് കുറ്റപ്പെടുത്തി.
ഇസ്രായേലിെൻറ പക്ഷം ചേർന്ന് പശ്ചിമേഷ്യൻ സമാധാന ഫോർമുലക്ക് തുരങ്കംവെക്കുകയാണ് യു.എസ് എന്ന് ഫലസ്തീൻ മുമ്പും ആരോപിച്ചിരുന്നു. അത് ശരിവെക്കുന്നവിധം ഇക്കഴിഞ്ഞ ഡിസംബറിൽ ട്രംപ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ് എംബസി തെൽഅവീവിൽനിന്ന് ഇവിടേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.