സാന്‍ഫ്രാന്‍സിസ്കോ: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ വിസ നിരോധന ഉത്തരവിന് വീണ്ടും തിരിച്ചടി. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍െറ ഉത്തരവ് പുന$സ്ഥാപിക്കാനാകില്ളെന്ന് യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി അറിയിച്ചു. ട്രംപിന്‍െറ ഉത്തരവ് സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ടാണ് ഒരാഴ്ച മുമ്പ് തല്‍ക്കാലത്തേക്ക് റദ്ദാക്കിയത്.
കീഴ്ക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച അപ്പീല്‍ കോടതി, തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോ എന്നും ചോദിച്ചു. ദേശീയസുരക്ഷ അപകടത്തിലാണെന്നും കോടതി ഉത്തരവിനെ നിയമപരമായി നേരിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27ന് നിലവില്‍വന്ന വിവാദ ഉത്തരവാണ് സീറ്റില്‍ കോടതി റദ്ദാക്കിയത്. വാഷിങ്ടണ്‍, മിനിസോട സ്റ്റേറ്റുകളുടെ വാദങ്ങള്‍ പരിഗണിച്ചായിരുന്നു വിധി. ഇതിനെതിരെ യു.എസ് നിയമവകുപ്പാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. ഇനി സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി നേടിയാലേ നിയമവകുപ്പിന് വിസ നിരോധന ഉത്തരവ് നടപ്പാക്കാനാകൂ.പ്രസിഡന്‍റിന്‍െറ ഉത്തരവില്‍ പറയുന്ന രാജ്യങ്ങളില്‍നിന്ന് അമേരിക്കക്ക് തീവ്രവാദ ഭീഷണിയുണ്ടെന്നതിന് തെളിവ് ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ളെന്ന് അപ്പീല്‍ പരിഗണിച്ച മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.ട്രംപിന്‍െറ ഉത്തരവിനെതിരെ വെര്‍ജീനിയ, ന്യൂയോര്‍ക്, മസാചൂസറ്റ്സ്, മിഷിഗന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോടതികളിലും കേസ് നടക്കുന്നുണ്ട്.
വിസ നിയന്ത്രണം: ട്രംപ് ഭരണകൂടവുമായി സംസാരിക്കുമെന്ന് രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: പുതിയ അമേരിക്കന്‍ ഭരണകൂടത്തിന്‍െറ വിസ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഐ.ടി കമ്പനികള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്ന് നിയമ, ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന വിസ നിയന്ത്രണ നടപടികള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഐ.ടി കമ്പനികളുടെ പ്രശ്നങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട തലങ്ങളില്‍ ചര്‍ച്ച ഉടന്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.