വാഷിങ്ടൺ: യു.എസിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ ഇത് എഫ്.ബി.െഎയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്ക ുന്നു. എഫ്.ബി.െഎക്ക് വിവരങ്ങൾ കൈമാറുന്നവർക്ക് പണം നൽകാൻ പോലും എജൻസിക്ക് കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്.
ഭരണപ്രതിസന്ധി തുടരുന്നത് മൂലം ആഗോളതലത്തിൽ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിൽ ഏജൻസികൾ പ്രതിസന്ധി നേരിടുകയാണ്. ഇൗയൊരു സാഹചര്യത്തിൽ പ്രതിസന്ധി തീർക്കാൻ വൈറ്റ് ഹൗസും യു.എസ് കോൺഗ്രസും എത്രയും പെെട്ടന്ന് പ്രതിസന്ധി തീർക്കണമെന്ന് എഫ്.ബി.െഎ ഏജൻറസ് അസോസിയേഷൻ പ്രസിഡൻറ് ടോം ഒ കോണോർ പറഞ്ഞു.
ഡിസംബർ 22നാണ് യു.എസിൽ ഭരണപ്രതിസന്ധിക്ക് തുടക്കമായത്. മെക്സിക്കൻ അതിർത്തിയിൽ മതിൽകെട്ടാൻ പണം വേണമെന്ന ട്രംപിെൻറ ആവശ്യം ഡെമോക്രാറ്റുകൾ നിരാകരിച്ചതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.