കോവിഡ്​; യു.എസിൽ പിഞ്ചുകുഞ്ഞ്​ മരിച്ചു

വാഷിങ്​ടൺ: യു.എസിൽ കോവിഡ്​ ബാധിച്ച്​ പിഞ്ചുകുഞ്ഞ്​ മരിച്ചു. ആഗോള മഹാമാരി ബാധിച്ച്​ ശിശു മരിക്കുന്നത്​ ഇതാദ ്യമായാണ്​. യു.എസിലെ ചിക്കാഗോയിലാണ്​ സംഭവം.

കുഞ്ഞിന്​​ കോവിഡ്​ 19 പോസിറ്റീവായിരുന്നു. മരണകാരണം കോവിഡ്​ തന്നെയാണോ എന്നുറപ്പിക്കാൻ അന്വേഷണം നടത്തുമെന്ന്​ ഗവർണർ ജെ.ബി. പ്രിറ്റ്സ്​കർ അറിയിച്ചു. കുഞ്ഞുങ്ങളിൽ കോവിഡ്​ രോഗ ബാധ അപൂർവമായി മാത്ര​മേ മൂർച്ഛിക്കാറുള്ളുവെന്ന്​ ആരോഗ്യ വിഭാഗം വ്യക്തമാക്കി.

ലോകത്ത്​ ഏറ്റവുമധികം കോവിഡ്​ ബാധിതരുള്ളത്​ യു.എസിലാണ്​. 1,20,000 പേർക്ക്​ ഇവിടെ​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു.

Tags:    
News Summary - US Infant Dies From Covid-19 World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.