ഭാര്യയുടെ പേര്​ ടൈപ്പ്​​ ചെയ്​തതിൽ പിശക്: പഴയതിനു പകരം പുതിയ ട്വീറ്റിട്ട്​ ട്രംപ്​

വാഷിങ്​ടൺ: ട്വീറ്റ്​ ചെയ്​തതിൽ ഭാര്യയുടെ പേര്​ ടൈപ്പ്​ ചെയ്​തതിൽ അക്ഷരത്തെറ്റു വന്ന് യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപ്​ അപഹാസ്യനായി. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വൈറ്റ്​ ഹൗസിലേക്കെത്തുന്ന ഭാര്യ മെലാനിയയെ സ്വാഗതം ചെയ്​ത്​ ട്രംപ് ആദ്യം​ പോസ്​റ്റ്​ ചെയ്​ത ട്വീറ്റിൽ മെലാനിയ എന്നതിനു പകരം ‘മെലാനി’ എന്നായിരുന്നു ഉണ്ടായിരുന്നത്​. പിശക്​ ശ്രദ്ധയിൽപെട്ടതോടെ ട്വീറ്റ്​ പിൻവലിച്ച്​ തെറ്റു തിരുത്തി വീണ്ടും ട്വീറ്റ്​ ചെയ്യുകയായിരുന്നു. 

‘എ​​​െൻറ പ്രഥമ വനിത വൈറ്റ്​ ഹൗസിലേക്ക്​ തിരിച്ചെത്തുന്നതിൽ ഏറെ സന്തോഷിക്കുന്നു.മെലാനിയ സുഖമായിരിക്കുന്നു.നിങ്ങളുടെ ഏവരുടേയും പ്രാർത്ഥനകൾക്കും ആശംസകൾക്കും  നന്ദി.’ എന്നായിര​​ുന്നു ട്രംപി​​​െൻറ ട്വീറ്റ്​. വൃക്ക സംബന്ധമായ അസുഖം ബാധിച്ച മെലാനിയ, വാൾട്ടർ റീഡ്​ നാഷനൽ മിലിട്ടറി മെഡിക്കൽ സ​​െൻററിൽ തിങ്കളാഴ്​ച മുതൽ ചികിത്സയിലായിരുന്നു. ശനിയാഴ്​ചയാണ്​ മെലാനിയ വൈറ്റ്​ ഹൗസിൽ തിരിച്ചെത്തിയത്​.

Tags:    
News Summary - US President Donald Trump Misspells Wife Melania's Name in Tweet-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.