വാഷിങ്ടൺ: ബ്രിട്ടനിലെ തീവ്രവലതുപക്ഷ ഗ്രൂപ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോകൾ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് റീട്വീറ്റ് ചെയ്തത് വിവാദത്തിൽ. കുടിയേറ്റക്കാരനായ മുസ്ലിം ഒരാളെ ആക്രമിക്കുന്നതാണ് ഒന്നാമത്തെ വിഡിയോയിലുള്ള ദൃശ്യം. മുസ്ലിം^കുടിേയറ്റ വിരുദ്ധതക്ക് അറിയപ്പെട്ട ‘ബ്രിട്ടൻ ഫസ്റ്റ്’ എന്ന സംഘത്തിെൻറ പ്രധാന നേതാവാണ് ഇത് പോസ്റ്റ് ചെയ്തത്.
ബ്രിട്ടനെ ഇസ്ലാമികവത്കരിക്കുന്നതായി പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്യാറുണ്ട് ഇൗ സംഘടന. എന്നാൽ, കഴിഞ്ഞ ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഗ്രൂപ്പിന് 1.2 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വിദ്വേഷപ്രചരണം ഉദ്ദേശിച്ച് ഇവർതന്നെ ട്വീറ്റ് ചെയ്ത മറ്റുരണ്ട് വിഡിയോകളും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. പ്രസിഡൻറിെൻറ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.