യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

നവംബര്‍ 8നാണ് ലോകം ഉറ്റുനോക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. 4 വര്‍ഷം കൂടുമ്പോഴാണ് യു.എസില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബറിലെ ആദ്യ തിങ്കളിന് ശേഷമുള്ള ചൊവ്വാഴ്ചയാണ് പൊതു തെരഞ്ഞെടുപ്പ്. ഒരു വര്‍ഷം നീളുന്ന സുദീര്‍ഘമായ പ്രക്രിയയാണിത്.

സ്ഥാനാര്‍ഥിയാവാനുള്ള യോഗ്യത

  1. 35 വയസ്സ് പൂര്‍ത്തിയാവണം
  2. അമേരിക്കയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വം
  3. 14 വര്‍ഷം അമേരിക്കയില്‍ സ്ഥിരതാമസം

•പാര്‍ട്ടികള്‍
ഡെമോക്രാറ്റിക് പാര്‍ട്ടി, റിപ്പബ്ളിക്കന്‍ പാര്‍ട്ടി

•സ്ഥാനാര്‍ഥികള്‍

  • റിപ്പബ്ളിക്കന്‍ പാര്‍ട്ടി: ഡൊണാള്‍ഡ് ട്രംപ്, ടെഡ് ക്രൂസ്, മാര്‍കോറൂബിയോ, ജോണ്‍ കാസിക്, ബെന്‍ കാര്‍സണ്‍
  • ഡെമോക്രാറ്റിക് പാര്‍ട്ടി: ഹിലരി ക്ളിന്‍റന്‍, ബേണി സാന്‍ഡേഴ്സ്
  • അന്തിമ മത്സരം: ഹിലരി vs ട്രംപ്

ഘട്ടം1

ജനുവരി മുതല്‍ ജൂണ്‍ വരെ പ്രൈമറികളും കോക്കസുകളും
പാര്‍ട്ടികളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിന്‍െറ ഒന്നാംഘട്ടമാണ് പ്രൈമറികളും കോക്കസുകളും. സ്ഥാനാര്‍ഥിയാകാന്‍ എത്തിയവരില്‍നിന്ന് പാര്‍ട്ടി അണികളും അനുഭാവികളും ചേര്‍ന്ന് മികച്ച പ്രതിനിധിയെ തീരുമാനിക്കുന്നു.

സൂപ്പര്‍ ചൊവ്വ
12 ഇടങ്ങളില്‍ ഒന്നിച്ച് പ്രൈമറികളോ കോക്കസുകളോ നടക്കുന്നു. ചൊവ്വാഴ്ചയാണിത്.

ഘട്ടം2

ദേശീയ കണ്‍വെന്‍ഷനുകള്‍

  • ജൂലൈ മുതല്‍ സെപ്റ്റംബര്‍ ആദ്യവാരം വരെ
  • പ്രൈമറികള്‍ക്കൊടുവില്‍ ഓരോ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ സമ്മേളിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ ജൂലൈ അവസാനത്തിലാണ് നടക്കുക. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ മൊത്തം 2347 പ്രതിനിധികളില്‍ 1237 പേരുടെ പിന്തുണയുള്ളവര്‍ സ്ഥാനാര്‍ഥിയാകും. ഡെമോക്രാറ്റുകള്‍ക്ക് 4192 പ്രതിനിധികളുള്ളതില്‍ 2398 വോട്ട് നേടുന്നവരാണ് തെരഞ്ഞെടുക്കപ്പെടുക. പ്രതിനിധികള്‍ അവരവരുടെ വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെയും തീരുമാനിക്കുന്നു.

പ്രസിഡന്‍ഷ്യല്‍ സംവാദം സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് സംവാദങ്ങള്‍ നടക്കുക. 3 സംവാദങ്ങളാണ് ഏറ്റവും പ്രധാനം. ഇത്തവണ സംവാദങ്ങളില്‍ മേല്‍ക്കൈ ഹിലരിക്കായിരുന്നു.

ഘട്ടം3

ജനകീയ വോട്ടെടുപ്പ്: നവംബര്‍ 8ന്
ജനകീയ വോട്ടെടുപ്പ് ഫലം12 മണിക്കൂറിനകം അറിയാം. പൊതു തെരഞ്ഞെടുപ്പിനുമുമ്പ് നേരത്തെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും അമേരിക്കയിലുണ്ട്. പ്രസിഡന്‍റ് ബറാക് ഒബാമയടക്കം നിരവധിപേര്‍ ഇങ്ങനെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

ഘട്ടം4

ഇലക്ടറല്‍ കോളജ്

പ്രസിഡന്‍റിനെ തീരുമാനിക്കാന്‍ വോട്ടുചെയ്യുക വഴി വോട്ടര്‍മാര്‍ തന്നെയാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ പ്രതിനിധികളായി വിശേഷിപ്പിക്കപ്പെടുന്ന പ്രത്യേകസമിതിയായ ഇലക്ടറല്‍ കോളജിനെയും തെരഞ്ഞെടുക്കുന്നത്.

ജനുവരി 20
പുതിയ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും അധികാരമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റോള്‍ ബില്‍ഡിങ്ങിലാണ് ചടങ്ങ്.

 

Tags:    
News Summary - us president election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.