വാഷിങ്ടണ്‍: സ്ത്രീകളെ അപമാനിക്കുന്ന രൂപത്തില്‍ പ്രസ്താവന നടത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ട്വീറ്റുമായി ഹാരിപോട്ടര്‍ കര്‍ത്താവ് ജെ.കെ. റൗളിങ്. സ്ത്രീകള്‍ക്കെതിരായ അശ്ളീല പരാമര്‍ശം വെറുംവാക്കുകള്‍ മാത്രമാണെന്ന രണ്ടാം സംവാദത്തിലെ ട്രംപിന്‍െറ പ്രസ്താവനക്കെതിരായാണ് റൗളിങ് പ്രതികരിച്ചത്. ജനാധിപത്യത്തില്‍ ഓരോ വോട്ടറുടെയും പ്രധാന ചോദ്യം അവനാരാണെന്നതല്ല, മറിച്ച് നമ്മളാരാണെന്നതാണെന്ന് ഒരു ട്വീറ്റില്‍ അവര്‍ കുറിച്ചു. ഹിലരി അധികാരത്തിലത്തെിയാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന അര്‍ഥത്തിലും അവര്‍ ട്വീറ്റ് ചെയ്തു. സാഹിത്യലോകത്തുനിന്ന് ഹിലരിക്കു ലഭിക്കുന്ന പിന്തുണ രണ്ടാം പ്രസിഡന്‍ഷ്യന്‍ സംവാദത്തിനുശേഷം വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.