അശ്ലീല പരാമര്‍ശം: ട്രംപിനെതിരെ വിമര്‍ശവുമായി ഒബാമ

വാഷിങ്ടണ്‍: റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ സ്ത്രീകള്‍ക്കെതിരായ അശ്ളീല പരാമര്‍ശങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും രംഗത്ത്. നോര്‍ത് കരോലൈനയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനുവേണ്ടി പ്രചാരണം നടത്തവെയാണ് ഒബാമ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്.

2005ലെ വിവാദ പ്രസ്താവനകളടങ്ങിയ ടേപ്പുകള്‍ പുറത്തുവന്നശേഷവും ട്രംപിനെ പിന്തുണക്കുന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. പ്രസ്താവന തെറ്റാണെന്ന് സമ്മതിച്ച് നിങ്ങളൊരു മാന്യനായ മനുഷ്യനാണെന്ന് തെളിയിക്കാന്‍ സന്നദ്ധമാകണമെന്ന് ഒബാമ ട്രംപിനോട് ആവശ്യപ്പെട്ടു. ഏറ്റവും ചെറിയ രൂപത്തിലുള്ള ജോലിക്കുപോലും തെരഞ്ഞെടുക്കപ്പെടേണ്ട ആളല്ല റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയെന്നും പ്രസിഡന്‍റാകാനുള്ള അടിസ്ഥാന സത്യസന്ധത ട്രംപിനില്ളെന്നും പ്രസ്താവനക്ക് ബാലറ്റിലൂടെ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്‍െറ പ്രസ്താവനയെ എതിര്‍ക്കുകയും എന്നാല്‍ പ്രസിഡന്‍റ് പദവിയിലേക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന റിപ്പബ്ളിക്കന്‍ നേതാക്കള്‍ക്കെതിരെയും ഒബാമയുടെ വിമര്‍ശം നീണ്ടു. രണ്ടു വഴിയും ഒരേസമയം തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതെങ്ങനെയാണ്.നിങ്ങള്‍ ഒരാളുടെ വാദങ്ങളെ നിരന്തരം തള്ളിക്കളയുന്നു. എന്നാല്‍, അയാളത്തെന്നെ ലോകത്തിലെ ഏറ്റവും ശക്തമായ അധികാരസ്ഥാനത്തത്തെുന്നതിനെ പിന്തുണക്കുകയും ചെയ്യുന്നു. ഇതെങ്ങനെ ശരിയാകും അദ്ദേഹം ചോദിച്ചു. ട്രംപ് തന്‍െറ നിലപാടുകള്‍ മാറ്റുമെന്ന പ്രതീക്ഷയില്‍ കഴിയുന്നവരെയും അദ്ദേഹം പരിഹസിച്ചു. ഞാനിപ്പോള്‍ 55കാരനാണ്. എനിക്ക് എന്‍െറ നിലപാടുകള്‍ മാറ്റാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെയെങ്ങനെയാണ് 70കളിലുള്ള ഒരാള്‍ തന്‍െറ നിലപാടുകളില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കുക ഒബാമ പരിഹസിച്ചു.

അതിനിടെ, എതിരാളി ഹിലരി ക്ളിന്‍റനെതിരെ കൂടുതല്‍ വിമര്‍ശവുമായി ട്രംപ് രംഗത്തത്തെി. ഹിലരി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ രാജ്യം ‘ബനാനാ റിപ്പബ്ളിക്കാ’യി മാറുമെന്നും വിദേശ സര്‍ക്കാറുകള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ ഹിലരിയുടെ കഴിവുകേടിനെയാണ് പുറത്തുകൊണ്ടുവന്നതെന്നും  അവര്‍ പ്രസിഡന്‍റാകുന്നത് രാജ്യത്തെ തകര്‍ക്കുമെന്നും ട്രംപ് പ്രതികരിച്ചു. അതേസമയം, വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയെ സഹായിക്കുകയാണെന്ന് ഹിലരിയുടെ പ്രചാരണ വിഭാഗം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിക്കിലീക്സ് പുറത്തുവിട്ട ഹിലരിയുടെ ഇമെയില്‍ അടക്കമുള്ള രേഖകള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ പ്രതിരോധത്തിലാക്കിയിരുന്നു.

ട്രംപ് അന്താരാഷ്ട്ര തലത്തില്‍തന്നെ അപകടമാണെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമീഷണര്‍ സൈദ് റഅദ് അല്‍ഹുസൈന്‍ അഭിപ്രായപ്പെട്ടു. ട്രംപിന്‍െറ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് യു.എന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിഷയത്തിലിടപെട്ട് രംഗത്തുവന്നത്.

Tags:    
News Summary - us presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.