എച്ച്​-1ബി വിസാ: അപേക്ഷ ഫീസ്​​ ഉയർത്താൻ യു.എസ്​; ഇന്ത്യൻ ഐ.ടി മേഖലക്ക്​ തിരിച്ചടി

വാഷിങ്​ടൺ: എച്ച്​-1ബി വിസാ അപേക്ഷകൾക്കുള്ള നിരക്ക് ഉയർത്താൻ യു.എസ്​ നീക്കം തുടങ്ങിയതായി റിപ്പോർട്ട്​. അമേരിക ്കയിലെ യുവാക്കൾക്ക്​ സാ​ങ്കേതിക മേഖലയിൽ കൂടുതൽ പരിശീലനം നൽകുന്നതിനായി പണം കണ്ടെത്താനാണ്​ യു.എസ്​ നിരക്ക്​ ഉയ ർത്താൻ തീരുമാനിച്ചിരിക്കുന്നത്​. യു.എസ്​ ​തൊഴിൽ സെക്രട്ടറി അലക്​സാണ്ടർ അകോസ്​റ്റയാണ്​ നിരക്ക്​ ഉയർത്തുമെന്ന്​ സൂചന നൽകിയത്​.

2020 സാമ്പത്തിക വർഷത്തിൻെറ തുടക്കത്തിൽ നിരക്ക്​ ഉയർത്തൽ പ്രാബല്യത്തിൽ വരുത്താനുള്ള നീക്കങ്ങളാണ്​ ഇപ്പോൾ നടക്കുന്നത്​. എന്നാൽ, നിരക്ക്​ എത്രത്തോളം ഉയർത്തുമെന്നതിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്​ വന്നിട്ടില്ല. ഇന്ത്യൻ ​ഐ.ടി മേഖലക്ക്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ യു.എസ്​ തീരുമാനം. ഇന്ത്യയിൽ നിന്ന്​ അമേരിക്കയിലേക്ക്​ കുടിയേറുന്ന ഐ.ടി ജീവനക്കാരിൽ ഭൂരിപക്ഷവും എച്ച്​-1ബി വിസ ഉപയോഗിച്ചാണ്​ യു.എസിലെത്തുന്നത്​.

യു.എസ്​ കമ്പനികൾ വിദേശികളെ ജോലിക്ക്​ നിയമിക്കുന്നത്​ എച്ച്​-1 ബി വിസയുടെ അടിസ്ഥാനത്തിലാണ്​. നേരത്തെ തന്നെ എച്ച്​-1 ബി വിസക്ക്​ യു.എസ്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ തൊഴിലുകൾ സംരക്ഷിക്കുന്നതിൻെറ ഭാഗമായിട്ടായിരുന്നു നീക്കം.

Tags:    
News Summary - US to propose hike in H-1B application fee: Labour secretary-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.