റഷ്യയുമായുള്ള ബന്ധം തകർന്നു -ട്രംപ്​

വാഷിങ്ടൻ: റഷ്യയുമായുള്ള ബന്ധം തകർന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് വൈറ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലുടീളം റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനെ വാനോളം പുകഴ്ത്തിയ ട്രംപ് ഭരണത്തിലേറിയാൽ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിറിയൻ വിഷയത്തിലാണ് ഇരുരാജ്യങ്ങളുമായുള്ള ബന്ധം തകർച്ചയുടെ വക്കിെലത്തിയത്. പുടിനും റഷ്യയുമായി നല്ല ബന്ധം വളർത്തുക എന്നത് വളരെ നല്ല കാര്യമായിരുന്നു. അത് സംഭവിക്കുമെന്നുതന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ബന്ധം നിലനിർത്താനുള്ള സാഹചര്യമല്ല. ഇരുരാജ്യങ്ങളും വിരുദ്ധ ധ്രുവങ്ങളായി –ട്രംപ് സൂചിപ്പിച്ചു. നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനും അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - us russia relation comes to an end putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.