ചെറുകിട ബിസിനസുകാർക്കും ആശുപത്രികൾക്കും 48,400 കോടി ഡോളർ; ബിൽ യു.എസ്​ സെനറ്റ്​ പാസാക്കി

വാഷിങ്​ടൺ: കോവിഡിൽ തകർന്നടിച്ച ചെറുകിട ബിസിനസ്​ സംരംഭങ്ങളുടെയും ആശുപത്രികളുടെയും പ്രവർത്തനം മെച്ചപ്പെടുത ്താൻ 48,400 കോടി ഡോളർ അനുവദിക്കുന്ന പ്രമേയം യു.എസ്​ സെനറ്റ്​ പാസാക്കി. ജനപ്രതിനിധി സഭ കൂടി അംഗീകരിച്ചാൽ ബില്ല്​ പ്രസിഡൻറിനു സമർപ്പിക്കും​.

പ്രതിനിധിസഭയിൽ വ്യാഴാഴ്​ച വോ​ട്ടെടുപ്പ്​ നടക്കും. 7500 കോടിയാണ്​ ആശുപത്രികൾക്ക്​ വകയിരുത്തിയത്​. 6000 കോടി ഡോളർ ദുരിതാശ്വാസത്തിനുള്ള സാമ്പത്തിക സഹായമായും. 1100 കോടി ഡോളർ വിവിധ സംസ്​ഥാനങ്ങളുടെ പുനരുദ്ധരണത്തിനും നൽകും.

കോവിഡിനെ തുടർന്ന്​ 2.2 കോടി അമേരിക്കക്കാർ ആണ്​ തൊഴിൽരഹിതരായത്​. ബിസിനസ്​ സ്​ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കയാണ്​. 1930കളിലെ സാമ്പത്തിക മാന്ദ്യത്തെക്കാർ വലിയ തകർച്ചയാണ്​ യു.എസ്​ നേരിടുന്നത്​.


Tags:    
News Summary - US Senate Pass 48,400 Crore Dollars Help for Hospitals and Entrepreneur -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.