വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്വയുടെ തലവനുമായ ഹാഫിസ് സഇൗദിനെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിക്കാനുള്ള പാകിസ്താെൻറ തീരുമാനത്തിനെതിരെ യു.എസ്. യു.എന്നും യു.എസും ഭീകരപ്പട്ടികയിൽ പെടുത്തിയ തീവ്രവാദ നേതാവാണ് ഹാഫിസ് സഇൗദ് എന്ന് ട്രംപ് ഭരണകൂടം ഒാർമിപ്പിച്ചു. നേരത്തേ, ഇന്ത്യയും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഹാഫിസ് സഇൗദിെൻറ തലക്ക് യു.എസ് ഒരുേകാടി ഡോളർ വിലയിട്ടിരുന്നു. ജനുവരി മുതൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാഫിസിനെ മോചിപ്പിക്കാൻ പാക് ജുഡീഷ്യൽ റിവ്യൂ ബോർഡാണ് ഉത്തരവിട്ടത്.
മുംബൈ ഭീകരാക്രമണത്തെ തുടർന്നാണ് 2008ൽ യു.എസ് ട്രഷറി വകുപ്പ് ഹാഫിസിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അേതാടൊപ്പം ലശ്കറെ ത്വയ്യിബയുടെയും അതുമായി സഹകരിക്കുന്ന മറ്റു സംഘടനകളുടെയും നേതാക്കൾക്കെതിരെയും ഉപരോധം ചുമത്തിയ കാര്യവും യു.എസ് വിദേശകാര്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. ലശ്കറെ ത്വയ്യിബയെ വിദേശ തീവ്രവാദ സംഘടനയായാണ് യു.എസ് കണക്കാക്കുന്നത്. അമേരിക്കൻ പൗരന്മാരുൾപ്പെടെ നൂറുകണക്കിനാളുകളുടെ ജീവനെടുത്ത നിരവധി തീവ്രവാദക്കേസുകളിൽ സംഘത്തിന് പങ്കുള്ളതായി തെളിഞ്ഞിരുന്നു. ലശ്കറെ ത്വയ്യിബയുമായി സഹകരിക്കുന്ന സംഘടനകളിലൊന്നാണ് ജമാഅത്തുദ്ദഅ്വയും. മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, മറ്റു കേസുകളിൽ ഹാഫിസ് സഇൗദിനെതിരെ പാക് സർക്കാർ നടപടിയെടുത്തില്ലെങ്കിൽ അർധരാത്രിയോടെ അദ്ദേഹം മോചിതനാകുമെന്ന് അഭിഭാഷകൻ പറഞ്ഞു. ഹാഫിസ് മോചിതനാകുന്നതും കാത്ത് ആയിരക്കണക്കിന് അനുയായികൾ വീടിനു പുറത്ത് കാത്തിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് ഒമ്പതാണ്ട് തികയുന്ന വേളയിലാണ് ഹാഫിസിെൻറ മോചനമെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.