യു​നൈ​റ്റ​ഡ്​ നേ​ഷ​ൻസ്​ പോ​പു​ലേ​ഷ​ൻ ഫ​ണ്ടി​നു​ള്ള  ധ​ന​സ​ഹാ​യം നി​ർ​ത്ത​ലാ​ക്കും -യു.​എ​സ്​

വാഷിങ്ടൺ: യുനൈറ്റഡ് നേഷൻ പോപുലേഷൻ ഫണ്ടിന് (യു.എൻ.എഫ്.പി.എ) നൽകിവന്നിരുന്ന ധനസഹായം നിർത്തലാക്കുകയാണെന്ന് യു.എസ്. 150ലധികം രാജ്യങ്ങളിലുള്ള  ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കും മാതൃശിശു ആരോഗ്യ പരിപാലനത്തിനുമായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയാണ് യു.എൻ.എഫ്.പി.എ. 2017 സാമ്പത്തികവർഷത്തേക്കുള്ള 32.5  മില്യൺ ഡോളർ തടഞ്ഞുവെക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മ​െൻറ് അറിയിച്ചു. 

നിർബന്ധിത ഗർഭഛിദ്രം, വന്ധ്യംകരണം എന്നിവക്ക് യു.എൻ.എഫ്.പി.എ പിന്തുണ നൽകുന്നതിനാലാണ് നടിപടിയെന്നാണ് യു.എസി​െൻറ വാദം. ഗർഭഛിദ്രത്തെ പിന്തുണക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്ക് സഹായധനം നൽകുന്നതിൽനിന്ന് യു.എസിനെ വിലക്കുന്ന മെക്സികോ സിറ്റി  പോളിസി ജനുവരിയിൽ ട്രംപ് പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. 

ചൈനയിൽ ഏജൻസി നിർബന്ധിത ഗർഭഛിദ്രം, വന്ധ്യംകരണം എന്നിവ നടത്തുന്നുവെന്നത് യു.എസി​െൻറ  തെറ്റായ വാദമാണെന്ന് നടപടിയെ എതിർത്ത് യു.എൻ.എഫ്.പി.എ പറഞ്ഞു. എല്ലാ ഗർഭധാരണവും ആവശ്യമുള്ളതാണെന്ന് ഉറപ്പാക്കുകയും എല്ലാ ജനനവും സുരക്ഷിതമാക്കുകയുമാണ്  തങ്ങളുടെ ലക്ഷ്യമെന്നും ഏജൻസി കൂട്ടിച്ചേർത്തു. 

യു.എൻ.എഫ്.പി.എയിലേക്ക് ഏറ്റവുംവലിയ തുക സംഭാവന നൽകുന്നത് യു.എസാണ്. ഇൗ സാഹചര്യത്തിൽ ധനസഹായം നിർത്തലാക്കുന്നത് ഏജൻസിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. തുക നിർത്തലാക്കുന്നത് ആഗോള അസ്ഥിരതക്ക് കാരണമാകുമെന്നും ഭീകരതയെ നേരിടാൻ സൈന്യം ഉപയോഗിക്കുന്ന തുകയേക്കാൾ ഫലപ്രദമാവുക  ദൗത്യകർമത്തിനായി െചലവിടുന്ന തുകയാണെന്നും യു.എൻ പറഞ്ഞു. നേരെത്ത നയതന്ത്ര, വിദേശ സഹായങ്ങൾക്കുള്ള 28 ശതമാനം ബജറ്റ് തുക ട്രംപ് വെട്ടിക്കുറച്ചിരുന്നു. ഇതിൽ യു.എന്നിനും സംഘടനയുടെ ഏജൻസികൾക്കുമുള്ള ധനസഹായവും  ഉൾപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - us stop un population funding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.