വാഷിങ്ടൺ: െഎക്യരാഷ്ട്രസഭ ഉപരോധം ലംഘിച്ച് ഉത്തര കൊറിയയുമായി വ്യാപാരബന്ധം പുലർത്തിയ റഷ്യൻ, ചൈനീസ് കമ്പനികളെ യു.എസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ദാലിയൻ സൺമൂൺ സ്റ്റാർ ഇൻറർനാഷനൽ എന്ന ചൈനീസ് കമ്പനി ഉത്തര കൊറിയയിലേക്ക് ആൽക്കഹോളും സിഗരറ്റും കടത്തിയതായി യു.എസ് ട്രഷറി പറഞ്ഞു.
ഉപരോധം ലംഘിച്ച് ഉത്തര കൊറിയയിൽനിന്നുള്ള കമ്പനികൾക്ക് എണ്ണനിറക്കാൻ സഹായം ചെയ്ത പ്രോഫിനറ്റ് പിറ്റെയാണ് കരിമ്പട്ടികയിലായ റഷ്യൻ കമ്പനി. ഉത്തര കൊറിയയുമായി വ്യാപാര ഇടപാടുകളിൽ വ്യക്തിപരമായി ഇടപെട്ടുവെന്ന് ആരോപിച്ച് പ്രോഫിനറ്റ് ഡയറക്ടർ ജനറൽ വാസിലി അലക്സാണ്ട്രോവിച്ചിനെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്തര കൊറിയയുമായി ചർച്ചകൾ തുടങ്ങിയെങ്കിലും, ഉപരോധ വ്യവസ്ഥകളിൽ ഇളവുനൽകാൻ യു.എസ് ഇതുവരെ തയാറായിട്ടില്ല. ആണവായുധ പദ്ധതികളിൽനിന്ന് ഉത്തര കൊറിയ പൂർണമായും പിൻവാങ്ങുന്നതുവരെ യു.എസ് ഉപരോധം തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.