വാഷിങ്ടൺ: യു.എസിൽ ഉരുക്ക് ഇറക്കുമതിയിൽ ചുങ്കം ഏർെപ്പടുത്താനുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനത്തിനെതിരെ ഇൻറർനാഷനൽ മോണിറ്ററി ഫണ്ട് (െഎ.എം.എഫ്.). ഉരുക്ക് ഇറക്കുമതിക്ക് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും നികുതി ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിെൻറ നീക്കം. എന്നാൽ, ഇൗ തീരുമാനം യു.എസിെനയും മറ്റു രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് െഎ.എം.എഫ് വ്യക്തമാക്കി.
യു.എസിലേക്ക് കാനഡയിൽ നിന്നാണ് കൂടുതലായും സ്റ്റീൽ ഇറക്കുമതി ചെയ്യുന്നത്. അതിനാൽതന്നെ ഇരു രാജ്യങ്ങളുടെയും സാമ്പത്തികസുരക്ഷയിൽ വിള്ളലുണ്ടാക്കും. അടുത്തയാഴ്ച നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന പരിഷ്കരണങ്ങളെ മറികടക്കാൻ മറ്റു പ്രതിരോധനടപടികൾ സ്വീകരിക്കുമെന്ന് മറ്റു രാജ്യങ്ങൾ അറിയിച്ചു. താരിഫ് ഏർെപ്പടുത്താനുള്ള തീരുമാനം അമേരിക്കൻ തൊഴിൽമേഖലയെ തകർക്കുമെന്നും വിലക്കയറ്റം രൂക്ഷമാക്കുമെന്നും വിമർശകർ പറഞ്ഞു.
കാനഡ, മെക്സിേകാ, ചൈന, ജപ്പാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക. തികച്ചും അസ്വീകാര്യം എന്നായിരുന്നു കേനഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. 2000 ത്തിൽ അമേരിക്കൻ ഉരുക്ക് വ്യവസായമേഖലയിൽ 112 മെട്രിക് ടൺ ഉൽപാദനമുണ്ടായിരുന്നു. എന്നാൽ, 2016ൽ 86.5 മെട്രിക് ടണ്ണായി ഇത് കുറഞ്ഞു. ഇക്കാലയളവിൽതന്നെ തൊഴിലാളികളുടെ എണ്ണം 1,35,000ത്തിൽ നിന്ന് 83,600 ആയും കുറഞ്ഞു. 2015 ലെ സെൻസസ് പ്രകാരം 1,40,000 അമേരിക്കക്കാർ സ്റ്റീൽ മില്ലുകളിൽ തൊഴിലെടുക്കുന്നുണ്ട്. ഇതുകൂടാതെ സ്റ്റീൽ ഉപയോഗിച്ചുള്ള നിർമാണവുമായി ബന്ധപ്പെട്ട മേഖലയിൽ 6.5 ദശലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.