വാഷിങ്ടൺ: ലോകം കാത്തിരുന്ന ഉച്ചകോടിയിൽനിന്ന് പ്രകോപനങ്ങളില്ലാതെ പിന്മാറ്റം പ്രഖ്യാപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രതിനിധികൾ പുതിയ ചർച്ചകൾക്ക് ഉത്തര കൊറിയയിൽ. ഉത്തര കൊറിയ -യു.എസ് ഉച്ചകോടി മുൻ നിശ്ചയപ്രകാരം ജൂൺ 12ന് സിംഗപ്പൂരിൽ നടത്തുന്നതിെൻറ ഭാഗമായാണ് സന്ദർശനമെന്നാണ് ഒൗദ്യോഗിക വിശദീകരണം.
ദക്ഷിണ കൊറിയയിലെ മുൻ യു.എസ് അംബാസഡർ സുങ് കിമ്മിെൻറ നേതൃത്വത്തിലുള്ള നയതന്ത്ര സംഘം സമാധാന ഗ്രാമമായ പാൻനുജോമിൽ ഉത്തര െകാറിയൻ പ്രതിനിധികളുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. സമ്പൂർണ ആണവ നിരായുധീകരണം ഉൾപ്പെട്ട വിഷയങ്ങളിലാണ് പ്രാഥമിക ചർച്ചകൾ. യു.എസ് സംഘത്തിെൻറ വരവ് ട്രംപ് ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ നിരായുധീകരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കാൻ സാേങ്കതിക വിദഗ്ധരെയും യു.എസ് കൂടെ കൂട്ടിയിട്ടുണ്ട്.
ഉത്തര കൊറിയ മഹത്തായ ശേഷി സ്വന്തമായുള്ള രാജ്യമാണെന്നും വരുംഭാവിയിൽ സാമ്പത്തിക രംഗത്ത് വലിയ ശക്തിയായി മാറുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ, വൈറ്റ് ഹൗസ് ഡെപ്യൂട്ട് ചീഫ് ഒാഫ് സ്റ്റാഫ് ജോ ഹാഗിെൻറ നേതൃത്വത്തിൽ മറ്റൊരു സംഘം സിംഗപ്പൂരിലെത്തി പരിപാടിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. പരിപാടിയിൽ സാന്നിധ്യം അനുവദിക്കാവുന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകരുടെ പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ സംഘം അന്തിമ തീരുമാനത്തിലെത്തും.
ഇരു രാജ്യങ്ങളിലും ഒരേസമയം തിരക്കിട്ട ചർച്ചകൾ നടക്കുന്നത് ഉച്ചകോടി നിശ്ചിത സമയത്തുതന്നെ നടക്കുമെന്നതിെൻറ സൂചനയാണെന്ന് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
യുദ്ധത്തിെൻറ വക്കോളമെത്തിയ സംഘർഷങ്ങൾക്കൊടുവിൽ കഴിഞ്ഞ മാർച്ചിലാണ് യു.എസ് പ്രസിഡൻറ് ഉത്തര കൊറിയൻ ഭരണമേധാവി കിം ജോങ് ഉന്നിനെ ചർച്ചക്ക് ക്ഷണിക്കുന്നത്.
ഉത്തര കൊറിയ സമ്മതമറിയിച്ചതോടെ എല്ലാം പെെട്ടന്നാകുമെന്ന പ്രതീക്ഷ കൈവന്നു. ദക്ഷിണ കൊറിയ കൂടി പെങ്കടുത്ത ചർച്ചകളിൽ തീയതിയും കേന്ദ്രവും തീരുമാനമായി. കൗണ്ട്ഡൗൺ ആഘോഷമാക്കിയ മാധ്യമങ്ങളെയും നയതന്ത്ര ലോകത്തെയും ഞെട്ടിച്ച് ദിവസങ്ങൾക്കു മുമ്പ് ഉച്ചകോടിയിൽനിന്ന് പിൻവാങ്ങുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.
അതിനു പിന്നാലെയാണ് ചർച്ചകൾക്ക് വീണ്ടും ഗതിവേഗം പകർന്ന് പ്രതിനിധിസംഘം തിങ്കളാഴ്ച ഉത്തര കൊറിയയിലെത്തിയത്. ആണവ നിരായുധീകരണ വിഷയത്തിൽ ശാശ്വതമായ ഉറപ്പുവാങ്ങലാണ് യു.എസ് സംഘത്തിെൻറ ലക്ഷ്യം. ഇത് സാധ്യമായാൽ തീയതി മാറാതെ ഉച്ചകോടി നടക്കുമെന്നാണ് യു.എസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.