റി​ൻ​സ​ൺ ജോ​സ്​

ഹിസ്​ബുല്ല പേജർ ഓപറേഷൻ: മലയാളി റിൻസൺ ​ജോസിനെ ഇസ്രായേൽ ഒളിപ്പിച്ചു

ല​ബ​നീ​സ്​ സാ​യു​ധ സം​ഘ​മാ​യ ഹി​സ്​​ബു​ല്ല​ക്കു​ നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ പേ​ജ​ർ ആ​ക്ര​മ​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ല​യാ​ളി റി​ൻ​സ​ൺ ജോ​സ്​ ഇ​പ്പോ​ൾ എ​വി​ടെ? സെ​പ്​​റ്റം​ബ​ർ 17ലെ ​ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ റി​ൻ​സ​ൺ ജോ​സി​നെ ഇ​സ്രാ​യേ​ൽ അ​വ​രു​ടെ ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ഉ​​പ​യോ​ഗി​ച്ച്​ ര​ക്ഷ​പ്പെ​ടു​ത്തി ഒ​ളി​പ്പി​ച്ചു​വെ​ന്നാ​ണ്​ സൂ​ച​ന.

ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്​ ടൈം​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് റി​ൻ​സ​ണി​​ന്‍റെ നി​ഗൂ​ഢ ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച​ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു. സം​ഭ​വ​ത്തി​ന്​ ശേ​ഷം യു.​എ​സി​ൽ​നി​ന്ന്​ മാ​റ്റി​യ റി​ൻ​സ​ൺ ഇ​പ്പോ​ൾ ഒ​രു ‘സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി’​ലാ​ണ്​ ഉ​ള്ള​തെ​ന്ന്​ മു​തി​ർ​ന്ന പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ൻ ‘ന്യൂ​യോ​ർ​ക്​ ടൈം​സി’​നോ​ട്​ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ​നി​ന്ന്​ 10 വ​ർ​ഷം മു​മ്പ്​ നോ​ർ​വേ​യി​ലേ​ക്ക്​ കു​ടി​യേ​റി അ​വി​ട​ത്തെ പൗ​ര​ത്വം നേ​ടി​യ റി​ൻ​സ​ൺ ​ജോ​സ്​ ഒ​രു​വ​ർ​ഷം മു​മ്പാ​ണ്​ നാ​ട്ടി​ൽ വ​ന്നു​പോ​യ​ത്.

ഹി​സ്​​ബു​ല്ല​യു​ടെ പ്ര​ധാ​ന വി​നി​മ​യ ഉ​പാ​ധി​യാ​യ പേ​ജ​ർ ​ശൃം​ഖ​​ല​യെ ആ​​ക്ര​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ റി​ൻ​സ​ൺ പ​ങ്കാ​ളി​യാ​യി​രു​ന്നു​വെ​ന്നു​ത​ന്നെ​യാ​ണ്​ ന്യൂ​യോ​ർ​ക്​ ടൈം​സ്​ ന​ൽ​കു​ന്ന സൂ​ച​ന.

യ​ഥാ​ർ​ഥ​ത്തി​ൽ 2018ലാ​ണ്​ ഹി​സ്​​ബു​ല്ല​യു​ടെ പേ​ജ​ർ ​സം​വി​ധാ​നം ആ​​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ ആ​ദ്യം ആ​ലോ​ചി​ക്കു​ന്ന​ത്. മൊ​സാ​ദി​ലെ ഒ​രു വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ആ​റു​വ​ർ​ഷ​ത്തി​നു​ ശേ​ഷം പ്രാ​വ​ർ​ത്തി​ക​മാ​യ​തു​പോ​ലെ പേ​ജ​റി​ന്‍റെ ബാ​റ്റ​റി​യി​ൽ സ്​​ഫോ​ട​ക വ​സ്തു സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​ന്‍റ​ലി​ജ​ൻ​സ്​ ക​മാ​ൻ​ഡ​ർ​മാ​ർ ഈ ​പ​ദ്ധ​തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വി​വി​ധ പ്രാ​യോ​ഗി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​ന്ന്​ പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​ല്ല. നാ​ലു​വ​ർ​ഷ​ത്തി​നു​ ശേ​ഷം 2022ലാ​ണ്​ പ​ദ്ധ​തി പൊ​ടി​​ത​ട്ടി​യെ​ടു​ത്ത​ത്. ഇ​സ്രാ​യേ​ൽ ചാ​ര​സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യാ​ൽ അ​പ്പോ​ഴേ​ക്കും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പേ​ക്ഷി​ച്ച്​ ഹി​സ്ബു​ല്ല​യു​ടെ വി​നി​മ​യ സം​വി​ധാ​നം ഏ​താ​ണ്ട്​ പൂ​ർ​ണ​മാ​യി പേ​ജ​റി​ലേ​ക്ക്​ മാ​റി​യി​രു​ന്നു.

ഉ​റ​വി​ട​ങ്ങ​ൾ സ​മ​ർ​ഥ​മാ​യി മ​റ​ച്ച ഷെ​ൽ ക​മ്പ​നി​ക​ൾ വ​ഴി ഹി​സ്​​ബു​ല്ല​ക്ക്​ സ്​​​ഫോ​ട​ക വ​സ്തു​ക്ക​ൾ സ്ഥാ​പി​ച്ച പേ​ജ​റു​ക​ൾ വി​ൽ​ക്കാ​നാ​യി​രു​ന്നു ഇ​സ്രാ​യേ​ലി​ന്‍റെ പ​ദ്ധ​തി. മു​ൻ​നി​ര പേ​ജ​ർ ക​മ്പ​നി​യാ​യ താ​യ്​​വാ​നി​ലെ ഗോ​ൾ​ഡ്​ അ​പ്പോ​ളോ​യെ​യാ​ണ്​ ഇ​തി​നാ​യി ഇ​സ്രാ​യേ​ൽ ആ​ദ്യം ഉ​ന്ന​മി​ട്ട​ത്.

ഭൂ​ഖ​ണ്ഡ​ങ്ങ​ൾ ക​ട​ന്ന ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി 2022 മേ​യി​ൽ ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ൽ ബി.​എ.​സി ക​ൺ​സ​ൽ​ട്ടി​ങ്​ എ​ന്നൊ​രു ക​മ്പ​നി സ്ഥാ​പി​ക്ക​പ്പെ​ട്ടു. ഒ​രു​മാ​സ​ത്തി​നു​ ശേ​ഷം ബ​ൾ​ഗേ​റി​യ​യി​ലെ സോ​ഫി​യ​യി​ൽ നോ​ർ​ട്ട ഗ്ലോ​ബ​ൽ ലി​മി​റ്റ​ഡ്​ എ​ന്നൊ​രു ക​മ്പ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടു. റി​ൻ​സ​ൺ ജോ​സി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഈ ​ക​മ്പ​നി.

പു​തി​യ മോ​ഡ​ൽ പേ​ജ​റു​ക​ൾ (എ.​ആ​ർ -924) നി​ർ​മി​ക്കാ​നു​ള്ള ലൈ​സ​ൻ​സ്​ ഗോ​ൾ​ഡ്​ അ​പ്പോ​ളോ​യി​ൽ​നി​ന്ന്​ ബു​ഡാ​പെ​സ്റ്റി​ലെ ബി.​എ.​സി ക​ൺ​സ​ൽ​ട്ടി​ങ്​ ഇ​തി​ന​കം സ​മ്പാ​ദി​ച്ചു.

നി​ല​വി​ൽ ഗോ​ൾ​ഡ്​ അ​പ്പോ​ളോ നി​ർ​മി​ക്കു​ന്ന പേ​ജ​റു​​ക​ളേ​ക്കാ​ൾ വ​ലു​പ്പ​മേ​റി​യ​താ​യി​രു​ന്നു പു​തി​യ മോ​ഡ​ൽ. പ​ക്ഷേ, വാ​ട്ട​ർ പ്രൂ​ഫ്​ സം​വി​ധാ​നം, നീ​ണ്ട ബാ​റ്റ​റി ലൈ​ഫ്​ എ​ന്നീ ഗു​ണ​ങ്ങ​ളാ​ണ്​​ ബി.​എ.​സി ‘വാ​ഗ്ദാ​നം’ ചെ​യ്ത​ത്. പേ​ജ​റു​ക​ളു​ടെ നി​ർ​മാ​ണം മൊ​സാ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​സ്രാ​യേ​ലി​ലാ​യി​രു​ന്നു. മൊ​സാ​ദ്​ ഏ​ർ​പ്പാ​ടാ​ക്കി​യ ഇ​ട​നി​ല​ക്കാ​രും ഏ​ജ​ന്‍റു​മാ​രു​മാ​ണ്​ ഹി​സ്​​ബു​ല്ല​യു​മാ​യി പേ​ജ​ർ ഇ​ട​പാ​ടി​ൽ സം​സാ​രി​ച്ച​ത്. ഇ​വി​ടെ​യാ​ണ്​ റി​ൻ​സ​ൺ ജോ​സി​ന്‍റെ ക​മ്പ​നി​യു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. വ​ൻ​തോ​തി​ൽ വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ ആ​ദാ​യ നി​ര​ക്കി​ൽ ന​ൽ​കാ​മെ​ന്ന്​ അ​വ​ർ ഹി​സ്​​ബു​ല്ല​യോ​ട്​ അ​റി​യി​ച്ചു.

ഈ ​ച​ർ​ച്ച​ക​ൾ ന​ട​ക്കു​മ്പോ​ൾ, 2023 മാ​ർ​ച്ചി​ൽ സ്​​ഫോ​ട​ക വ​സ്തു ഘ​ടി​പ്പി​ക്കാ​ത്ത ഒ​രു പേ​ജ​ർ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ മൊ​സാ​ദ്​ കാ​ണി​ച്ചി​രു​ന്നു. പേ​ജ​റി​ന്‍റെ ദൃ​ഢ​ത​യി​ൽ നെ​ത​ന്യാ​ഹു സം​ശ​യി​ച്ചു. ഇ​ത്​ പെ​ട്ടെ​ന്ന്​ പൊ​ട്ടി​പ്പോ​കി​ല്ലേ​യെ​ന്ന്​ മൊ​സാ​ദ്​ മേ​ധാ​വി ഡേ​വി​ഡ്​ ബാ​ർ​ണി​യ​യ​യോ​ട്​ നെ​ത​ന്യാ​ഹു ചോ​ദി​ച്ചു.

ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന്​ ബാ​ർ​ണി​യ മ​റു​പ​ടി ന​ൽ​കി. തൃ​പ്ത​നാ​കാ​ത്ത നെ​ത​ന്യാ​ഹു ക​സേ​ര​യി​ൽ​നി​ന്ന്​ എ​ഴു​ന്നേ​റ്റ്​ പേ​ജ​ർ ചു​വ​രി​ലേ​ക്ക്​ ആ​ഞ്ഞെ​റി​ഞ്ഞു. ചു​വ​രി​ൽ വി​ള്ള​ൽ വീ​ണെ​ങ്കി​ലും പേ​ജ​റി​ന്​ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പേ​ജ​റി​ന്‍റെ ആ​ദ്യ ബാ​ച്ച്​ ഹി​സ്​​ബു​ല്ല​ക്ക്​ കൈ​മാ​റ​പ്പെ​ട്ടു. ഹി​സ്​​ബു​ല്ല​യു​മാ​യി ഉ​ണ്ടാ​കാ​നി​രി​ക്കു​ന്ന യു​ദ്ധ​ത്തി​ലെ അ​തി​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​ ഈ ​ഓ​പ​റേ​ഷ​ൻ മൊ​ത്തം ന​ട​ത്തി​യ​ത്. അ​തി​നി​ട​യി​ലാ​ണ്​ സെ​പ്​​റ്റം​ബ​ർ 11ന്​ ​ഇ​സ്രാ​യേ​ലി ചാ​ര​സം​വി​ധാ​ന​ത്തി​ന്​ ഒ​രു വി​വ​രം ല​ഭി​ക്കു​ന്ന​ത്.

പേ​ജ​റി​ൽ എ​ന്തോ സം​ശ​യം തോ​ന്നി​യ ഹി​സ്​​ബു​ല്ല ഏ​താ​നും ഡി​വൈ​സു​ക​ൾ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്കാ​യി ഇ​റാ​നി​ലേ​ക്ക്​ അ​യ​ച്ചി​രി​ക്കു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന്​ എ​ന്തെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി പാ​ളും. അ​ങ്ങ​നെ​യാ​ണ്​ ആ​റു​ദി​വ​സ​ത്തി​നു​ ശേ​ഷം സെ​പ്​​റ്റം​ബ​ർ 17ന്​ ​വൈ​കീ​ട്ട്​ 3.30ന്​ ​പേ​ജ​റു​ക​ളി​ൽ സ്​​​ഫോ​ട​നം സം​ഭ​വി​ക്കു​ന്ന​ത്.

​ല​ബ​നാ​നി​ൽ പേ​ജ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​മ്പോ​ൾ ​യു.​എ​സി​ലെ ബോ​സ്റ്റ​ണി​ൽ ടെ​ക്​​നോ​ള​ജി കോ​ൺ​ഫ​റ​ൻ​സി​ൽ പ​​​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു റി​ൻ​സ​ൺ ജോ​സ്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജോ​സി​ന്‍റെ​യും ക​മ്പ​നി​യു​ടെ​യും പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച്​ വാ​ർ​ത്ത​ക​ൾ വ​രാ​ൻ തു​ട​ങ്ങി. യു.​എ​സി​ലു​ള്ള റി​ൻ​സ​ൺ ​ജോ​സി​നെ തി​രി​ച്ചെ​ത്തി​ച്ച്​ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന്​ നോ​ർ​വേ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. അ​തോ​ടെ ഇ​സ്രാ​യേ​ൽ രം​ഗ​ത്തി​റ​ങ്ങി. യു.​എ​സ്​ ഭ​ര​ണ​കൂ​ട​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി നോ​​ർ​വേ​യി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കാ​തെ റി​ൻ​സ​ൺ യു.​എ​സ്​ വി​ടു​മെ​ന്ന്​ ഉ​റ​പ്പാ​ക്കി. ഇ​സ്രാ​യേ​ലി, യു.​എ​സ്​ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചാ​ണ്​ ഈ ​വി​വ​രം ന്യൂ​യോ​ർ​ക്​ ടൈം​സ്​ പു​റ​ത്തു​വി​ട്ട​ത്. ​

റി​ൻ​സ​ൺ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കാ​ൻ ഇ​സ്രാ​യേ​ൽ ത​യാ​റാ​യി​ട്ടി​ല്ല. ഒ​രു ‘സു​ര​ക്ഷി​ത കേ​ന്ദ്ര’​ത്തി​ലാ​ണ്​ റി​ൻ​സ​ൺ ഉ​ള്ള​തെ​ന്നു​ മാ​ത്രം മു​തി​ർ​ന്ന ഇ​സ്രാ​യേ​ലി പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ൻ ന്യൂ​യോ​ർ​ക്​ ടൈം​സി​നോ​ട്​ പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ലി സ​ർ​ക്കാ​റി​ലും മൊ​സാ​ദി​ലും വി​പു​ല ബ​ന്ധ​ങ്ങ​ളു​ള്ള റോ​ന​ൻ ബെ​ർ​ഗ്​​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സം​ഘ​മാ​ണ്​ ‘പേ​ജ​ർ ഓ​പ​റേ​ഷ​ൻ’ സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

Tags:    
News Summary - Hezbollah Pager Operation: Rinson Jose was hidden by Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.