1. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ അഭയാർഥികളായി കഴിയുന്നവരുടെ ടെന്റുകൾ   2. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​

ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച വീ​ണ്ടും; ഹ​മാ​സ് നേ​താ​ക്ക​ളും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കി ദോ​ഹ​യി​ൽ ഹ​മാ​സ് നേ​താ​ക്ക​ളും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച.

ശ​നി​യാ​ഴ്ച​യാ​ണ് ഹ​മാ​സ് നേ​താ​വ് ഡോ. ​ഖ​ലീ​ൽ അ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും മ​ധ്യ​സ്ഥ ദൗ​ത്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

14 മാ​സം പി​ന്നി​ടു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ഹ​മാ​സ് നേ​താ​ക്ക​ളും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും ച​ർ​ച്ച ചെ​യ്തു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ചും ഗ​സ്സ​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളും ഇ​രു​വ​രും സ​മ​ഗ്ര​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഒ​രി​ട​വേ​ള​ക്ക് ശേ​ഷം ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​നാ​യു​ള്ള മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കു​ന്ന​താ​ണ് ഹ​മാ​സ് സം​ഘ​ത്തി​ന്റെ ദോ​ഹ സ​ന്ദ​ർ​ശ​ന​വും കൂ​ടി​ക്കാ​ഴ്ച​യും. വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച പു​ന​രാ​രം​ഭി​ച്ച​താ​യി ഡി​സം​ബ​ർ ആ​ദ്യ വാ​ര​ത്തി​ൽ ഹ​മാ​സ് പൊ​ളി​റ്റി​ക​ൽ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബ​സ്സാം ന​യീം ഇ​സ്താ​ബൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു.

ആ​ഗ​സ്റ്റി​ൽ ദോ​ഹ​യി​ലും കൈ​റോ​യി​ലു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ൾ ല​ക്ഷ്യം കാ​ണാ​താ​യ​തോ​ടെ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​ര​ത്തോ​ടെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​താ​യി ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​രു വി​ഭാ​ഗ​ത്തി​ന്റെ​യും ഗൗ​ര​വ​പൂ​ർ​ണ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യാ​ൽ ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ചാ​ണ് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം താ​ൽ​ക്കാ​ലി​മാ​യി അ​ന്ന് പി​ൻ​വാ​ങ്ങി​യ​ത്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യു​ടെ കൂ​ടി ഇ​ട​പെ​ട​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളെ വീ​ണ്ടും സ​ജീ​വ​മാ​ക്കു​ക​യാ​ണ്. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​ന് ബ​ദ​ലാ​യി ഗ​സ്സ​യി​ൽ​നി​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ പൂ​ർ​ണ പി​ന്മാ​റ്റ​വും ശാ​ശ്വ​ത വെ​ടി​നി​ർ​ത്ത​ലു​മാ​യി​രു​ന്നു ഹ​മാ​സ് നേ​ര​ത്തെ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം.

അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്റാ​യി ഡൊ​ണാ​ൾ​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​താ​യി ഈ ​മാ​സാ​ദ്യം ന​ട​ന്ന ദോ​ഹ ഫോ​റ​ത്തി​നി​ടെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. നി​യു​ക്ത യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​നി​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ളും ഇ​തി​ന​കം ന​ട​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - qatar-pm-meets-hamas-delegation-for-gaza-ceasefire-talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.