കാലിഫോർണിയ: ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജെൻറ പേരിൽ അമേ രിക്കൻ സർവകലാശാലയിൽ ചെയർ സ്ഥാപിക്കാൻ ഇന്ത്യൻ ദമ്പതികളുടെ ദശലക്ഷം ഡോളർ. ഗണ ിതശാസ്ത്രജ്ഞൻ വി.എസ്. വരദരാജൻ, ഭാര്യ വേദ വരദരാജൻ എന്നിവരാണ് യൂനിവേഴ്സിറ് റി ഒാഫ് കാലിഫോർണിയ, ലോസ്ആഞ്ചലസിന് (യു.സി.എൽ.എ) സംഭാവന നൽകിയത്. വരദരാജൻ ഇൗ സർവകലാശാലയിൽ ദശകങ്ങൾ സേവനമനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിെൻറ തുടക്കത്തിൽ ഗണിത ശാസ്ത്ര രംഗത്ത് വലിയ സംഭാവന നൽകിയ ശ്രീനിവാസ രാമാനുജെൻറ ബഹുമാനാർഥമാണ് പ്രഫസർഷിപ് സ്ഥാപിക്കുന്നത്. ‘രാമാനുജൻ വിസിറ്റിങ് പ്രഫസർഷിപ്’ എന്നായിരിക്കും ചെയർ അറിയപ്പെടുക. സർവകലാശാല അക്കാദമിക് സെനറ്റും സർവകലാശാല പ്രസിഡൻറിെൻറ ഒാഫിസും ചെയറിന് അംഗീകാരം നൽകി.
1887ൽ തമിഴ്നാട്ടിലെ ഇൗറോഡിൽ ജനിച്ച ശ്രീനിവാസ രാമാനുജൻ ഒൗപചാരിക ഗണിത വിദ്യാഭ്യാസം ഇല്ലാതെ തന്നെ ഇൗ രംഗത്ത് വിസ്മയം സൃഷ്ടിച്ച പ്രതിഭയാണ്. അദ്ദേഹത്തിെൻറ തിയറികൾ ഇന്നും ലോകത്തിന് അത്ഭുതമാണ്. ക്ഷയരോഗം ബാധിച്ച അദ്ദേഹം 32ാം വയസ്സിലാണ് അന്തരിച്ചത്. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മഹാപ്രതിഭകളിൽ ഒരാളായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്.
വീരവല്ലി എസ്. വരദരാജൻ എന്ന് അറിയപ്പെടുന്ന വി.എസ് വരദരാജനും ലോകമറിയുന്ന ഗണിത ശാസ്ത്രജ്ഞനാണ്. 1937ൽ തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം മദ്രാസിലും കൊൽക്കത്തയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ദീർഘകാലം യൂനിവേഴ്സിറ്റി ഒാഫ് കാലിഫോർണിയ, ലോസ്ആഞ്ചലസിൽ ഗണിതശാസ്ത്രം കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി ലോക പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.