ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിക്കാൻ പുതിയ നിബന്ധനകൾ

വാഷിങ്ടൺ: ആറ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുള്ള വിസ ചട്ടങ്ങളിൽ അമേരിക്ക പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ ഉള്ളവർക്കും അമേരിക്കയിൽ ബിസിനസ് ബന്ധങ്ങൾ ഉള്ളവർക്കും മാത്രമായി വിസ പരിമിതപ്പെടുത്താനാണ് പ്രസിഡന്‍റ് ട്രംപിന്‍റെ നീക്കം. ഈ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമായിരിക്കും. 

പുതിയ ഭേദഗതിയിൽ പറയുന്നത് വിലക്കേർപ്പെടുത്തിയ ആറ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കൾ, ഭർത്താവ്/ഭാര്യ, പ്രായപൂർത്തിയായ മക്കൾ, മരുമകൾ, മരുമകൻ, എന്നിവരെയാണ് അടുത്ത കുടുംബാംഗങ്ങൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശൻ, മുത്തശ്ശി, പേരമക്കൾ അമ്മായി, അമ്മാവൻ, മരുമക്കൾ, സഹോദര ഭാര്യ, സഹോദര ഭർത്താവ് എന്നിവരെ അടുത്ത ബന്ധുക്കളിൽ ഉൾപ്പെടുത്തിയിട്ടില്ല. എംബസികൾക്കും കോൺസുലേറ്റുകൾക്കും അയച്ച നിർദേശങ്ങളിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇറാൻ,ലിബിയ, സുഡാൻ, സോമാലിയ, സിറിയ, യെമൻ എന്നീ ആറ് ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തിയ  ട്രംപിന്‍റെ നടപടി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രംപിന്‍റെ ഉത്തരവ് ഭാഗികമായി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - US Visa: Family or business ties must for six Muslim nation applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.