വാഷിങ്ടൺ: സിറിയ വീണ്ടും രാസായുധാക്രമണത്തിന് പദ്ധതിയിടുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ. വീണ്ടും രാസായുധം പ്രയോഗിക്കുകയാണെങ്കിൽ സിറിയ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്ക പ്രസിഡൻറ് ബശ്ശാർ അൽ അസദിന് മുന്നറിയിപ്പ് നൽകി.
അസദ് ഭരണകൂടം വീണ്ടും രാസായുധാക്രമണം നടത്തിയാൽ സിവിലിയൻമാരുടെ കൂട്ടമരണമാണ് സംഭവിക്കുക. സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് അമേരിക്ക നടത്തിവരുന്നത്. എന്നാൽ പ്രസിഡൻറ് അസദ് വീണ്ടും രാസായുധപ്രയോഗത്തിലൂടെ കൂട്ടകൊലയാണ് ഉദ്ദേശികുന്നതെങ്കിൽ അദ്ദേഹത്തിെൻറ സൈന്യം വലിയ വില കൊടുക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഏപ്രിലിൽ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കു കിഴക്കൻ പ്രവിശ്യയായ ഇത്ലിബിൽ സിറിയൻ സേന രാസായുധം പ്രയോഗിച്ചിരുന്നു. സമാനമായ ആക്രമണത്തിന് സേന ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
സിറിയൻ സർക്കാർ വിമത സ്വാധീന മേഖലകളിൽ രാസായുധ പ്രയോഗം നടത്തുന്നതിനെതിരെ അമേരിക്ക മുമ്പും താക്കീത് നൽകിയിരുന്നു. ഇത്ലിബിലെ രാസായുധാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 100 ഒാളം പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് സിറിയക്കെതിരെ സൈനിക നടപടി പ്രഖ്യാപിപ്പിക്കുകയും സൈനിക താവളത്തിനു നേരെ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. സിറിയിലെ ഷായരത് വ്യോമത്താവളത്തിനു നേരെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.