വാഷിങ്ടൺ: വൈറ്റ് ഹൗസിന്‍റെ ചീഫ് ഒാഫ് സ്റ്റാഫ് ആയിരുന്ന റൈൻസ് പ്രിബസിനെ തത്സ്ഥാനത്ത് നിന്ന് യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നീക്കി. പകരം മുൻ സൈനിക ജനറൽ ജോൺ കെല്ലിയെ ട്രംപ് നിയമിച്ചു. നിലവിൽ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്‍റെ സെക്രട്ടറിയാണ് കെല്ലി. ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് പുതിയ നിയമനത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
വൈറ്റ് ഹൗസിന്‍റെ പ്രവർത്തനങ്ങളിൽ കൂടുതൽ അച്ചടക്കം കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് ട്രംപിന്‍റെ നടപടി. ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത് മുതൽ റൈൻസ് പ്രിബസിയായിരുന്നു ചീഫ് ഒാഫ് സ്റ്റാഫ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ചെയർമാനായിരുന്നു അദ്ദേഹം. എന്നാൽ, ട്രംപിന്‍റെ അനുയായികളുടെ പിന്തുണ നേടാൻ റൈൻസിന് സാധിച്ചിരുന്നില്ല.
വൈറ്റ് ഹൗസിൽ നിന്ന് വാർത്തകൾ ചോരുന്നതും മുൻ പ്രസിഡന്‍റ് ബറാക് ഒബാമ നടപ്പാക്കിയ ഒബാമ കെയർ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം പരാജയപ്പെട്ടതും ട്രംപിന് വലിയ തിരിച്ചടിയായിരുന്നു. ജനപിന്തുണ കുറഞ്ഞതും പുതിയ പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതും പ്രസിഡന്‍റിനെ ചൊടിപ്പിച്ചിരുന്നു.
I am pleased to inform you that I have just named General/Secretary John F Kelly as White House Chief of Staff. He is a Great American....
— Donald J. Trump (@realDonaldTrump) July 28, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.