വാഷിങ്ടൺ: അമേരിക്കയിൽ ഉയർന്ന തസ്തികകളിൽ ജോലിചെയ്യുന്ന എച്ച്-1ബി വിസ അപേക്ഷകരും പുതുക്കുന്നവരും മതിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ അപേക്ഷ നിരസിക്കപ്പെടും. നിരവധി രേഖകൾ ആവശ്യപ്പെടുന്ന പുതിയ വിസ നിയമം അപേക്ഷകർക്ക് കുരുക്കാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
െഎ.ടി മേഖലയിൽ പ്രവർത്തിക്കുന്ന അപേക്ഷകർക്ക് അടുത്തിടെ നവീകരിച്ച യു.എസ് പൗരത്വ, പ്രവാസി നിയമങ്ങൾ കർശന വ്യവസ്ഥകളാണ് മുന്നോട്ടുവെക്കുന്നത്. ശാസ്ത്ര, സാേങ്കതിക, വൈദ്യശാസ്ത്ര മേഖലയിൽ ജോലിചെയ്യുന്നവർക്കെല്ലാം നിയമം ബാധകമാണ്. അപേക്ഷയിൽ ചെറിയ തെറ്റുകൾ വരുത്തിയാലും നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയമായേക്കാം.
പുതിയ നിയമം നിലവിൽ നിയമവിധേയമായി ജോലി ചെയ്യുന്നവർക്കും ജോലി തുടരാൻ ആഗ്രഹിക്കുന്നവർക്കും കുരുക്കാകുമെന്ന് എമിഗ്രേഷൻ റിഫോം ലോബിയിങ് ഗ്രൂപ് പ്രസിഡൻറ് േടാഡ് ഷെൽട്ട് പറഞ്ഞു. സെപ്റ്റംബർ 11 മുതലാണ് പുതിയ വിസനിയമം പ്രാബല്യത്തിൽ വരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.