വാഷിങ്ടൺ: യു.എസിൽ 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർഥിത്വം പിൻവലിച്ച ഡെമോക്രാറ്റ് വനിത അംഗം കമല ഹാരിസിെൻറ നടപടിയെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്. ‘വളരെ മോശം. ഞങ്ങൾക്ക് താങ്കളെ മിസ് ചെയ്യും കമല’ എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. ട്രംപിനെതിരായ കമല ഹാരിസിെൻറ സ്ഥാനാർഥിത്വം പിൻവലിച്ചത് മുൻ കാമ്പയിൻ മാനേജർ കോറി ലിവാൻഡോസ്കിയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് ട്രംപിെൻറ പരിഹാസം.
എന്നാൽ ട്രംപിെൻറ പരിഹാസത്തിന് കമല ഹാരിസ് അതേനാണയത്തിൽ തന്നെ മറുപടി നൽകി. ‘വിഷമിക്കേണ്ടതില്ല പ്രസിഡൻറ്്. നിങ്ങളുടെ വിചാരണക്ക് നേരിൽ കാണാം’ - എന്നായിരുന്നു കമലയുടെ ട്വീറ്റ്. ജോ ബൈഡനെതിരെ അഴിമതിക്കേസിൽ അേന്വഷണം പ്രഖ്യാപിക്കാൻ യുക്രെയ്ൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിക്ക് മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ട്രംപ് ഇംപീച്ച്മെൻറ് നടപടി നേരിടുകയാണ്. ഇതിനെയാണ് െഡമോക്രാറ്റിക് സെനറ്ററായ കമല ഹാരിസ് പരിഹസിച്ചത്.
യു.എസിൽ 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കമല പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാൽ മത്സരത്തിൽ നിന്നും പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
നിലവിലെ സെനറ്ററും മുൻ കാലിഫോർണിയ അറ്റോണി ജനറലുമായ കമല ഹാരിസ്, പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ ഡെമോക്രാറ്റ് പ്രതിനിധിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.