വാഷിങ്ടൺ: പാരിസ് കാലാവസ്ഥ ഉടമ്പടിയോടുള്ള നിഷേധാത്മക നിലപാട് തങ്ങൾ മയപ്പെടുത്തുന്നെന്ന റിപ്പോർട്ടുകൾ തള്ളി യു.എസ്. രാജ്യത്തിന് കൂടുതൽ അനുകൂലമായ നിബന്ധനകൾ ഉടമ്പടിയിൽ കൊണ്ടുവരാത്തപക്ഷം അതിൽ നിന്ന് വിട്ടുനിൽക്കുകയെന്ന തീരുമാനം തുടരും. ഉടമ്പടിയുടെ നിബന്ധനകൾ യു.എസ് പുനരവലോകനം ചെയ്യുമെന്ന മുതിർന്ന യൂറോപ്യൻ കാലാവസ്ഥ ഉദ്യോഗസ്ഥെൻറ പ്രസ്താവന വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വൈറ്റ് ഹൗസ് ഇത് നിഷേധിച്ച് രംഗത്തുവന്നത്.
2015ൽ രൂപം കൊണ്ട ആഗോള ഉടമ്പടിയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചിരുന്നു. യു.എസിെൻറ പരമാധികാരത്തെയും സമ്പദ്ഘടനയെയും പരിഗണിച്ചാണിതെന്നായിരുന്നു വാദം. പിന്മാറ്റത്തിനുള്ള ഒൗദ്യോഗിക അപേക്ഷ യു.എൻ മുമ്പാകെ കഴിഞ്ഞമാസം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ഇതിെൻറ നടപടിക്രമങ്ങൾ 2020ഒാടെ മാത്രേമ പൂർത്തിയാവൂ.
2100 ഒാടെ ആഗോള ഉൗഷ്മാവ് രണ്ട് ഡിഗ്രി സെൽഷ്യസിൽ പരിമിതെപ്പടുത്തുക എന്നതാണ് പാരിസ് ഉടമ്പടിയുടെ ദീർഘകാലാടിസ്ഥാനത്തിനുള്ള ലക്ഷ്യം. ഇതുനേടിയെടുക്കുന്നതിനായി ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ ആഗോളതലത്തിൽ 2050തോടെ 40-70 ശതമാനമാക്കി കുറച്ചുെകാണ്ടുവരേണ്ടതുണ്ട്.
എന്നാൽ, ഉടമ്പടിയുടെ ലക്ഷ്യത്തിന് വലിയേതാതിൽ വിഘാതമാവുന്നതാണ് അമേരിക്കയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.