വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലെ ബന്ധത്തിൽ യു.എസ് ഭരണകൂടം സ്വീകരിക്കുന്ന മുൻഗണനയും പ്രകൃതവും വ്യത്യസ്തമാണെന്ന് വൈറ്റ്ഹൗസ്. ഒാരോ രാജ്യവുമായും ഞങ്ങൾ ഗുണകരമായ ബന്ധമാണ് സൂക്ഷിക്കുന്നത്. തന്ത്രപ്രധാനമായ ബന്ധമാണ് ഇന്ത്യയുമായുള്ളത്. ഇന്ത്യയുടെ വളരുന്ന സാധ്യതകളും സ്വാധീനവും ഞങ്ങൾ കാണുന്നു.
ഇത് േപ്രാത്സാഹിപ്പിക്കാനാണ് യു.എസ് ആഗ്രഹിക്കുന്നത്. അതിനാൽ പരസ്പരതാൽപര്യങ്ങൾക്കായി സഹകരണത്തിനുള്ള വഴികളാണ് തേടുന്നത്. എന്നാൽ, പാകിസ്താനുമായി ഉൽപാദനപരമായ ബന്ധമാണ് നിലനിൽക്കുന്നത്. ഇരുരാജ്യങ്ങളുടെയും മുൻഗണനകൾ വ്യത്യസ്തമാണ്. ഇരുരാജ്യങ്ങളോടും ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നത് -വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാവാനാണ് യു.എസ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും പരസ്പരപ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.