എച്ച്​-4 വിസയിൽ പുതിയ നിബന്ധന; ഇന്ത്യക്കാർക്ക്​ തിരിച്ചടി

വാഷിങ്​ടൺ: അമേരിക്കയിലെ ഇന്ത്യക്കാർക്ക്​ കനത്ത തിരിച്ചടി നൽകിക്കൊണ്ട്​ എച്ച്​-4 വിസക്കാർക്ക്​ ജോലി ​െചയ്യാനുള്ള അനുവാദം റദ്ദാക്കാൻ യു.എസ്​ ഭരണകൂടത്തി​​​​െൻറ തീരുമാനം. എച്ച്​-4 വിസക്കാർക്ക്​ ജോലി ​െചയ്യാനുള്ള അനുവാദം മൂന്നു മാസത്തിനുള്ളിൽ റദ്ദാക്കുമെന്ന്​ സർക്കാർ ​ഫെഡറൽ കോടതിയെ അറിയിച്ചു. എച്ച്​-4 വിസ ഗുണഭോക്​താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായ സ്​ത്രീകളാണ്​.

എച്ച്​-1ബി വിസക്കാരു​ടെ​ പങ്കാളികൾക്ക്​ അമേരിക്കയിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്ന വിസയാണ്​ എച്ച്​-4. ഇന്ത്യൻ ​െഎ.ടി വിദഗ്​ധരുടെ പങ്കാളികളാണ്​ എച്ച്​-4 വിസയുടെ ഏറ്റവും വലിയ ഗുണഭോക്​താക്കൾ. ഒബാമയുടെ കാലത്താണ്​ ഇൗ സംവിധാനം ഏർപ്പെടുത്തിയിരുന്നത്​.

എച്ച്​-4 വിസക്ക്​ ജോലി ​ചെയ്യാൻ അനുവാദം നൽകുന്നത്​ റദ്ദാക്കുന്ന നിയമം കൊണ്ടു വരുന്നതിൽ മൂന്നാം തവണയാണ്​ സർക്കാർ താമസം വരുത്തുന്നത്​. ഫെബ്രുവരി 28നും മെയ്​22നും ആഗ്​സ്​ത്​ 20നും നിയമ നിർമാണത്തിലെ പുരോഗതി കോടതിയെ അറിയിച്ചിരുന്നു. നവംബർ 19നാണ്​ അടുത്തതായി കോടതിയിൽ നിയമ നിർമാണത്തി​​​​െൻറ അവസ്​ഥ അറിയിക്കേണ്ടത്​.

​െഎ. ടി പ്രഫഷണലുകൾക്ക്​ ജോലി അമേരിക്കയിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്ന എച്ച്​-1ബി വിസാനയവും ട്രംപ്​ ഭരണകൂടം നിലവിൽ പുനഃപരിശോധിച്ചു കൊണ്ടിരിക്കുകയാണ്​. യു.എസ്​ കമ്പനികൾ അമേരിക്കക്കാർക്ക്​ പകരമായി ആളുകളെ നിയമിക്കുന്നതിന്​ വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വിസാ നയം പുനഃപരിശോധിക്കുന്നത്​.

Tags:    
News Summary - Will End Permits For Families Of H-1B Visa Holders -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.