ജനീവ: പല കാരണങ്ങളാൽ സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവരായി ലോകത്തുടനീളം ഏഴു കോടിയോളം േപർ ജീവിതത്തിെൻറ ദുരിതമുഖം താണ്ടുന്നതായി യു.എൻ. അഭയാർഥി ജീവിതങ്ങളിൽ ഏറ്റവും കടുപ്പമേറിയവയിൽ സിറിയയെയും മ്യാന്മറിനെയും യു.എൻ അടയാളപ്പെടുത്തുകയും ചെയ്തു. 2017െൻറ അവസാനത്തിൽ മുൻ വർഷത്തേതിനേക്കാൾ അഭയാർഥികളുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടായെന്ന കാര്യവും അഭയാർഥി ഏജൻസി ചൂണ്ടിക്കാട്ടുന്നു.
തായ്ലൻഡിെൻറ മുഴുവൻ ജനസംഖ്യക്കൊപ്പം വരും ലോകത്തുടനീളമുള്ള അഭയാർഥികളുടെ എണ്ണം. 110 പേരിൽ ഒരാളെന്ന നിലയിൽ ആണ് ബലപ്രയോഗത്തിലൂടെ ഭവനരഹിതരാക്കപ്പെടുന്നതത്രെ. അഭയാർഥികൾക്കുവേണ്ടി കൂടുതൽ ക്രിയാത്മകമായ ചുവടുവെപ്പുകൾ നടത്താൻ ശ്രമിച്ചുവരുകയാണെന്ന് അഭയാർഥി കമീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. വെറും പത്തു രാജ്യങ്ങളിൽനിന്നാണ് അഭയാർഥികളുടെ 70 ശതമാനവുമെന്നും അദ്ദേഹം ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം പുതുതായി 1.62 കോടിയോളം പേർ ഭവനരഹിതരായി. 2.54 കോടി പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ പകുതിയിൽ ഏറെയും കുട്ടികളാണ്. ഇതാവെട്ട, 2016നേക്കാൾ മൂന്നു മടങ്ങോളം വരുമെന്നും റിപ്പോർട്ട് പറയുന്നു. 63 ലക്ഷം പേരാണ് സിറിയയിലെ യുദ്ധമുഖത്തുനിന്നുമാത്രം കഴിഞ്ഞ വർഷം പുറന്തള്ളപ്പെട്ടത്. മറ്റൊരു 62 ലക്ഷം പേർ രാജ്യത്തിനകത്തും ചിതറിത്തെറിക്കപ്പെട്ടു. പോയവർഷം ഏറ്റവും കൂടുതൽ അഭയാർഥികളെ സൃഷ്ടിച്ചതിൽ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്താനാണെന്നും യു.എൻ പറയുന്നു. 26 ലക്ഷം പേരാണ് അവിടെനിന്നുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.