വാഷിങ്ടൺ: രണ്ടാംലോക യുദ്ധവേളയിൽ മുങ്ങിേപ്പായ കപ്പലിെൻറ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. വൻ സ്ഫോടനത്തെ തുടർന്നാണ് അബ്നർ റീഡ് എന്ന കപ്പൽ മുങ്ങിയത്. സ്ഫോടനത്തിൽ യു.എസിെൻറ 71 നാവികർ െകാല്ലപ്പെടുകയും ചെയ്തിരുന്നു. കിസ്ക ദ്വീപിെൻറ ബേറിങ് തീരത്തോടടുത്ത ആഴമേറിയ ഭാഗത്താണ് ഇത് പതിച്ചത്. മുക്കാൽ നൂറ്റാേണ്ടാളം പിന്നിട്ടതിനുശേഷമുള്ള ഇൗ കണ്ടെത്തൽ ചരിത്രത്തിലെ മഹത്തരമായ അധ്യായമാണെന്നാണ് റിട്ട. സൈനിക അഡ്മിറൽ ടിം ഗാല്ലുഡെറ്റ് വിശേഷിപ്പിച്ചത്.
രാജ്യത്തിനായി ജീവൻ വെടിഞ്ഞ യു.എസ് സൈനികരെ ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തിൽ വൻ നാശമാണ് കപ്പലിന് സംഭവിച്ചതെന്നും അപ്പോൾതന്നെ മുഴുവനായി മുങ്ങിയെന്നും നേവൽ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് കമാൻഡിെൻറ ഡയറക്ടർ സാം കോക്സ് പറഞ്ഞു. എന്നാൽ, ഗവേഷകരുടെ ഒാർമയിൽനിന്ന് ആ കപ്പൽ മാഞ്ഞുപോയില്ല. അതാണ് കപ്പലിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.