വാഷിങ്ടൺ: യു.എസിൽ മുസ്ലിം പെൺകുട്ടിയെ ബാറ്റുകൊണ്ടടിച്ച് കൊലപ്പെടുത്തിയ സംഭവം യു.എസ് പൊലീസ് റോഡപകടമാക്കി ഒതുക്കി. സംഭവം വംശീയാക്രമണമല്ലെന്നും റോഡപകടമാണെന്നും വിർജീനിയ പൊലീസ് അറിയിച്ചു.
നബ്ര ഹസ്നൈൻ മരിച്ച സംഭവത്തിൽ ഡാർവിൻ മാർട്ടിനെസ് ടോറെസ് എന്ന 22 കാരൻ അറസ്റ്റിലായിരുന്നു. പെൺകുട്ടിയുടെ സംഘത്തിലുണ്ടായിരുന്നവരുമായുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വക്താവ് ജൂലി പാർകർ വ്യക്തമാക്കി.
യു.എസിലെ വിർജീനിയയിലെ പള്ളിയിൽനിന്നു മടങ്ങുകയായിരുന്ന മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം ബാറ്റുകൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. വിർജീനിയ പള്ളിക്കു സമീപം വംശീയാക്രമണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡാർവിൻ പെൺകുട്ടിയെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ, തെൻറ മകൾ മുസ്ലിമായതുകൊണ്ടാണ് കൊല്ലപ്പെട്ടതെന്ന് നബ്രയുടെ പിതാവ് മഹ്മൂദ് ഹസ്നൈൻ മാധ്യമങ്ങളോടു പറഞ്ഞു.
സംഭവം വംശീയാക്രമണത്തിെൻറ പരിധിയിൽപെടുത്തില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ശിരോവസ്ത്രം ധരിച്ചതാവാം അക്രമത്തിന് കാരണമെന്ന് അവരുടെ കുംടുംബാംഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.