26 വർഷത്തിൽ അന്റാര്‍ട്ടിക്കയിൽ ഉരുകിയത് 7.5 ട്രില്ല്യണ്‍ ടൺ മഞ്ഞ്

അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികൾ 1997നു ശേഷം ഗണ്യമായി ചുരുങ്ങിയതായി കണ്ടെത്തി. പകുതിയും വീണ്ടെടുക്കാൻ കഴിയാത്ത വണ്ണം നശിച്ചു പോയിട്ടുണ്ട്. ഉപഗ്രഹങ്ങളുടെ സഹായത്താൽ നടത്തിയ പഠന റിപ്പോർട്ട് സയന്റിഫിക് അഡ്വാന്‍സസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് ഇതിന് കാരണം. യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ ഗവേഷകരാണ് ഈ പഠന നടത്തിയത്. 1997-ന് ശേഷം 7.5 ട്രില്ല്യണ്‍ ടണ്‍ വരുന്ന മഞ്ഞാണ് അന്റാര്‍ട്ടിക്കയ്ക്ക് നഷ്ടമായത്. പടിഞ്ഞാറന്‍ മേഖലയിലെ ചൂടുള്ള വെള്ളമാണ് മഞ്ഞുരുകലിന് കാരണമായത്. എന്നാല്‍ കിഴക്കന്‍ പ്രദേശത്ത് മഞ്ഞിന്റെ തോതില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല.

ഒരുലക്ഷത്തിലധികം ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മഞ്ഞുപാളികൾ കുറയുന്നത് ഗവേഷകര്‍ മനസിലാക്കിയത്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍ ലോകമെമ്പാടുമുള്ള മറ്റ് പ്രദേശങ്ങളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags:    
News Summary - Antarctica has lost 7.5tn tonnes of ice since 1997, scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.