അര്‍ജന്‍റീന: കോവിഡ് ബാധിച്ച് 77,000 പേര്‍ മരിച്ചതായി അര്‍ജന്‍്റീന ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
നിലവിലുള്ള കണക്ക് പ്രകാരം 77,108 പേര്‍ മരിച്ചു. പുതുതായി 29,841 കേസുകളുണ്ട്. ഇതോടെ, 3,732,263യായി ആകെ കോവിഡ് കേസുകള്‍ ഉയര്‍ന്നു. ഇവയില്‍ 6,909 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പബ്ലിക് വാക്സിനേഷന്‍ മോണിറ്റര്‍ പ്രകാരം ഡിസംബര്‍ 29 മുതല്‍ രാജ്യത്ത് 12,063,160 ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
പകര്‍ച്ചവ്യാധിയുടെ നിര്‍ണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മന്ത്രി റോബര്‍ട്ടോ സാല്‍വാരെസ പറഞ്ഞു.ഈ സാചര്യത്തില്‍ രോഗസാധ്യയുള്ളവര്‍ക്ക്, പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. 2021 പകുതിയോടെ ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്കും കുത്തിവയ്പ് നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.